മോഹൻലാൽ (Mohanlal) ഫെയ്സ്ബുക്ക്
Entertainment

തിരുമല മുരുകനെ കാണാനെത്തി മോഹൻലാൽ; ചെമ്പിൽ തീർത്ത വേല്‍ സമർപ്പിച്ചു

ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

കേരള- തമിഴ്‌നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ (Mohanlal). വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ചെമ്പിൽ പൊതിഞ്ഞ വേലും മോഹൻലാൽ വഴിപാടായി സമർപ്പിച്ചു. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

മോഹൻലാൽ ക്ഷേത്ര ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദക്ഷിണ പഴനിയെന്ന പേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. ചെങ്കോട്ട പൻപൊഴിയിൽ പശ്ചിമഘട്ടത്തോടു ചേർന്ന് കുന്നിൻ മുകളിലാണ് കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച ഈ ക്ഷേത്രമുള്ളത്.

മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്. അല്ലു അർജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്. മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ‘തുടരും’ സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ച് പരാമർശമുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക. പ്രകാശ് വർമ, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രം ഒടിടിയിലുമെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT