പ്രശാന്ത് നാരായണൻ,മോഹൻലാൽ/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'പ്രശാന്തുമായി എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു': വേദനയോടെ മോഹൻലാൽ

പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ് അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാൽ

Author : സമകാലിക മലയാളം ഡെസ്ക്

നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണന്റെ മരണത്തിൽ വേദന പങ്കുവച്ച് നടൻ മോഹൻലാൽ. വ്യക്തിപരമായി തനിക്ക് പ്രശാന്തുമായി ഏറെ അടുപ്പമുണ്ടായിരുന്നു എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ് അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്റെ കുറിപ്പ്

പ്രതിഭാധനനായ ഒരു കലാകാരനെയാണ് പ്രശാന്തിൻ്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. നാടകലോകത്തെ വേറിട്ട പ്രതിഭയായ അദ്ദേഹത്തോടൊപ്പം ഛായാമുഖിയിൽ പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടായി. പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ് 
അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു പ്രശാന്തുമായി എനിക്ക്. വേദനയോടെ ആദരാഞ്ജലികൾ. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരു്നനു പ്രശാന്ത് നാരായണന്റെ വിയോ​ഗം. 2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകരധ്വജം, സ്വപ്‌ന വാസവദത്തം, മണികര്‍ണിക തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നാടകത്തിനു പുറമേ സിനിമയിലും വേഷങ്ങള്‍ ചെയ്തു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2003ല്‍ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ