Mohiniyattam ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഏപ്രില്‍ 10 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു മോഹിനിയാട്ടം. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയറ്ററുകളിൽ തുടരുകയാണ്.

വലിയ പ്രീ റിലീസ് ഹൈപ്പോ സ്ക്രീന്‍ കൗണ്ടോ ഇല്ലാതെ എത്തിയ ചിത്രമാണെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് മോഹിനിയാട്ടം എത്തുക. മെയ് 8 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

Cinema News: Saiju Kurup starrer Mohiniyattam OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

SCROLL FOR NEXT