Monica Bellucci reacts to Monica Song എക്സ്
Entertainment

'ജലം അതിന്റെ നാഥയിലേക്ക്...'; മോണിക്ക പാട്ട് 'ഒറിജിനല്‍ മോണിക്ക' ബെലൂച്ചി കണ്ടു; ആവേശമായി താരസുന്ദരിയുടെ പ്രതികരണം, വിഡിയോ

ഇതിലും വലിയ നേട്ടമില്ലെന്ന് പൂജ ഹെഗ്ഡെ

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് നായകനാകുന്ന കൂലിയില്‍ സൗബിനും പൂജ ഹെഗ്‌ഡെയും തകര്‍ത്താടിയ മോണിക്ക പാട്ട് വന്‍ ഹിറ്റായി മാറിയിരുന്നു. പാട്ടിലെ സൗബിന്റെ എനര്‍ജിയും ചുവടുകളുമെല്ലാം വൈറലായി മാറാന്‍ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ മോണിക്ക പാട്ടിന് സാധിച്ചിരുന്നു. ഹോളിവുഡ് നടി മോണിക്ക ബെലൂച്ചിയ്ക്കുള്ള ലോകേഷ് കനകരാജിന്റേയും അനിരുദ്ധിന്റേയും ട്രിബ്യൂട്ട് ആയിരുന്നു മോണിക്ക പാട്ട്.

മോണിക്കയുടെ വിഖ്യാതമായ മലേന സിനിമയിലെ ലുക്കിനെ ഓര്‍മ്മിപ്പിക്കും വിധമാണ് കൂലിയിലെ പാട്ടില്‍ പൂജയുടെ ലുക്ക് ഒരുക്കിയിരിക്കുന്നത്. പാട്ടിലും മോണിക്ക ബെലൂച്ചിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. തങ്ങള്‍ക്ക് മോണിക്കയോടുള്ള ആരാധന ലോക്കി തന്നെ പലപ്പോഴും പരസ്യമാക്കുകയും ചെയ്തിരുന്നു. പാട്ട് ഹിറ്റായ സമയം മുതല്‍ക്കു തന്നെ ഈ പാട്ട് ഏത് വിധേനയും മോണിക്ക ബെലൂച്ചിയിലേക്ക് എത്തിക്കണമെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. പലരും അതിനായി സ്വയം തുനിഞ്ഞിറങ്ങുകയും ചെയ്തിരുന്നു.

ആരാധകര്‍ക്ക് ഇനി തങ്ങളുടെ ശ്രമങ്ങള്‍ നിര്‍ത്താം. കാരണം മോണിക്ക പാട്ട് സാക്ഷാല്‍ മോണിക്ക ബെലൂച്ചിയുടെ അടുത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ സിനിമ നിരൂപകയായ അനുപമ ചോപ്രയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് വേണ്ടി പൂജയെ അനുപമ ഇന്റര്‍വ്യു ചെയ്തിരുന്നു. ഈ അഭിമുഖത്തിനിടെയാണ് മോണിക്ക പാട്ട് കണ്ടുവെന്ന കാര്യം അനുപമ അറിയിക്കുന്നത്.

''ഞാന്‍ മോണിക്ക പാട്ടിന്റെ ലിങ്ക് മാരാകേഷ് ഫിലിം ഫെസ്റ്റിവലിന്റെ ഹെഡ് ആയ മെലിറ്റ ടോസ്‌കാന് അയച്ചിരുന്നു. അവര്‍ക്ക് മോണിക്ക ബെലൂച്ചിയടക്കമുള്ള പ്രമുഖരുമായി നല്ല ബന്ധമാണ്. മോണിക്ക പാട്ട് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് എനിക്ക് ലഭിച്ച മറുപടി'' എന്നാണ് അനുപമ പറയുന്നത്. യഥാര്‍ത്ഥ മോണിക്കയ്ക്ക് പാട്ട് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതിലുള്ള സന്തോഷം പൂജയും പങ്കുവെക്കുന്നുണ്ട്. ഇതിലും വലിയൊരു പ്രശംസ ഈ പാട്ടിന് ലഭിക്കാനില്ലെന്നാണ് പൂജ പറയുന്നത്.

''എനിക്ക് മോണിക്ക ബെലൂച്ചിയെ വളരെ ഇഷ്ടമാണ്. അവര്‍ക്ക് ഈ പാട്ട് ഇഷ്ടമായെന്ന് അറിയുന്നതില്‍ സന്തോഷം. കൂലിയിലെ പാട്ട് കാണണമെന്ന് അഭ്യര്‍ത്ഥിച്ച് നിരവധി ആരാധകര്‍ മോണിക്ക ബെലൂച്ചിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യാറുണ്ടായിരുന്നു'' എന്നാണ് പൂജ പറയുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. പാട്ട് മോണിക്കയ്ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്.

Original Monica Bellucci watched Monica song from Coolie and she loved it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT