Mohanlal വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ഫസ്റ്റ് ഹാഫേ ആയിട്ടുള്ളു, ഇനിയാണ് കരിമേഘക്കെട്ട് അഴിയാന്‍ പോണത്...; റീ റിലീസിന് ഒരുങ്ങി ഒരു ഡസന്‍ മോഹന്‍ലാല്‍ സിനിമകള്‍

രാവണപ്രഭു ഇതിനോടകം തന്നെ 2.60 കോടി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

റീ റിലീസുകളിലും തന്റെ താരാധിപത്യം നിലനിര്‍ത്തുകയാണ് മോഹന്‍ലാല്‍. ഈയ്യടുത്തായി വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചത് വന്‍ സ്വീകരണമായിരുന്നു. കഴിഞ്ഞ ദിവസം റിറിലീസ് ചെയ്ത രാവണപ്രഭുവിനെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. രാവണപ്രഭുവിന്റെ റിലീസ് സമയത്ത് ജനിക്കുക പോലും ചെയ്തിട്ടില്ലാത്തവരും രണ്ടാം വരവ് ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും രാവണപ്രഭു പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്നുള്ള ആവേശക്കാഴ്ചകളാണ്.

തുടര്‍ച്ചയായി മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഈ സ്വീകാര്യത അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സിനിമകള്‍ റീ റിലീസ് ചെയ്യാനുള്ള പ്രേരണ നല്‍കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ നിരവധി മോഹന്‍ലാല്‍ സിനിമകളാണ് റീ റിലീസിനായി തയ്യാറാകുന്നത്. റിലീസില്‍ വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളൊക്കെ പട്ടികയിലുണ്ട്.

നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ ഗുരു, ഉദയനാണ് താരം, സമ്മര്‍ ഇന്‍ ബദ്‌ലഹേം, തേന്മാവിന്‍ കൊമ്പത്ത് എന്നീ സിനിമകള്‍ അവസാന മിനുക്കു പണികളിലൂടെ കടന്നു പോവുകയാണ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഉസ്താദ് വീണ്ടും സ്‌ക്രീനിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. ജാഗ്വര്‍ സ്റ്റുഡിയോസ് ആണ് ചിത്രം 4കെ ദൃശ്യമികവില്‍ വീണ്ടുമെത്തിക്കുന്നത്. ഇതിനെല്ലാം റണ്‍ ബേബി റണ്‍, കാക്കക്കുയില്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ആറാം തമ്പുരാന്‍, ദേവാസുരം, കാലാപ്പാനി തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നരന്‍, നരസിംഹം, ഹലോ തുടങ്ങിയ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണമെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.

ഈയ്യടുത്ത് റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍ക്കെല്ലാം വരവേല്‍പ്പാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. മറ്റൊരു നടന്റേയും സിനിമകള്‍ ഇതുപോലെ സ്വീകരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് രാവണപ്രഭുവിന് മുമ്പായി റീ-റിലീസ് ചെയ്തത്.

ഭദ്രന്‍ ഒരുക്കിയ സ്ഫിടകം രണ്ടാം വരവില്‍ നേടിയത് നാല് കോടിയോളമാണ്. ആദ്യ റിലീസില്‍ പരാജയപ്പെട്ട ദേവദൂതന്‍ റീ-റിലീസില്‍ വലിയ വിജയം നേടി 5.4 കോടി നേടുകയും ചെയ്തു. മണിച്ചിത്രത്താഴ് നേടിയതാകട്ടെ 4.7 കോടിയാണ്. രാവണപ്രഭുവിന് തൊട്ട് മുമ്പായി സ്‌ക്രീനിലെത്തിയ ഛോട്ടാ മുംബൈ നേടിയത് 3.78 കോടിയാണ്. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന രാവണപ്രഭു ഇതിനോടകം തന്നെ 2.60 കോടി നേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ നില തുടരാനാണ് സാധ്യത

After the success of Ravanaprabhu, more Mohanlal movies are getting ready for a rerelease. Ustad to follow Guru and Udayananu Tharam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT