Ahaana weddding ഇൻസ്റ്റ​ഗ്രാം
Entertainment

'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും

അഹാനയുടെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സോഷ്യൽ‌ മീ‍ഡിയയിൽ ഒട്ടേറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്തമകളായ അഹാനയുടെ വിവാഹം. ഇതിന് മുൻപ് കൃഷ്ണകുമാറിന്റെ മറ്റൊരു മകളായ ദിയയുടെയും വിവാഹം നടന്നിരുന്നു.

തന്റെ മക്കൾ രണ്ടും പേരും അവർ സമ്പാദിച്ചതു കൊണ്ടാണ് വിവാഹം നടത്തിയതെന്ന് ഏറെ അഭിമാനത്തോടെയാണ് കൃഷ്ണകുമാർ എന്ന അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത്. അഹാനയുടെ കല്യാണത്തിന് ശേഷം കൃഷ്ണകുമാർ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. താനൊരു അനു​ഗ്രഹീതനായ അച്ഛനാണെന്നും ശക്തരായ നാല് സ്ത്രീകളാണ് തന്റെ മക്കളെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഹാനയുടെ വിവാഹചിത്രങ്ങൾക്കൊപ്പം കൃഷ്ണകുമാറും സിന്ധുവും കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിലെ നല്ല നിമിഷങ്ങൾ..- എന്നാണ് അഹാനയ്ക്കും സിന്ധുവിനുമൊപ്പമുള്ള ചിത്രത്തിനൊപ്പം കൃഷ്ണകുമാർ കുറിച്ചിരിക്കുന്നത്. 'അമ്മുക്കുട്ടി... ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു ദിവസം..'- എന്നാണ് അഹാനയ്ക്കൊപ്പമുള്ള മനോ​ഹര ചിത്രങ്ങൾ പങ്കുവച്ച് സിന്ധു കൃഷ്ണ കുറിച്ചത്.

അഹാനയുടെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. "ഈ സീസണിലെ സ്വപ്‌നതുല്യമായ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം- എന്നായിരുന്നു വിവാഹചിത്രങ്ങൾ പങ്കുവച്ച് ദിയ കുറിച്ചത്. ഏറ്റവും മനോഹരമായ വിവാഹ വിശേഷങ്ങളിൽ നിന്ന് എന്ന ക്യാപ്ഷനോടെയാണ് ഇഷാനി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഒരു സഹോദരിയായിരിക്കാൻ ഏറ്റവും മനോഹരമായ ദിവസം എന്നാണ് തന്റെ ചിത്രങ്ങൾ‌ക്കൊപ്പം ഹൻസിക കുറിച്ചത്. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് അഹാനയും നിമിഷും വിവാഹിതരായത്. നടൻ ദുൽഖർ സൽമാനും വിവാഹചടങ്ങിനെത്തിയിരുന്നു.

Mother and father extend wedding wishes to her Ahaana Krishna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ലക്ഷ്മണ, കെജി പ്രേംശങ്കര്‍ ഐപിഎസില്‍ നിന്ന് ജയിലില്‍ എത്തിയവരില്‍ തച്ചങ്കരി മൂന്നാമന്‍; അഴിമതിക്കേസില്‍ ആദ്യം

ഫ്രിഡ്ജിൽ പഴങ്ങളും പച്ചക്കറികളും എവിടെ വയ്ക്കണം? ഈ അബദ്ധങ്ങൾ ഒഴിവാക്കാം

കാക്കിക്കുള്ളിലെ കലാകാരന്‍, സിനിമാക്കമ്പക്കാരന്‍..; ടോമിന്‍ തച്ചങ്കരിയുടെ അപൂര്‍വ്വ വഴികള്‍

ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

എഐ ഉപയോഗിച്ച് സമയം ലാഭിക്കാം; ദിവസവും ചെയ്യാവുന്ന 10 കാര്യങ്ങൾ