വിശാല്‍/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'എന്റെ കൂടെയുണ്ടായിരുന്നത് കസിന്‍, അത് പ്രാങ്ക് വിഡിയോ': പ്രതികരണവുമായി വിശാല്‍

താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും കൂടെയുണ്ടായിരുന്നത് തന്റെ കസിനാണെന്നുമാണ് വിശാല്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്കില്‍ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടന്‍ വിശാല്‍. അതൊരു പ്രാങ്ക് വിഡിയോ ആണ് എന്നാണ് താരം പറയുന്നത്. താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും കൂടെയുണ്ടായിരുന്നത് തന്റെ കസിനാണെന്നുമാണ് വിശാല്‍ പറയുന്നത്. 

വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് താരം പ്രതികരണവുമായി എത്തിയത്. ന്യൂയോര്‍ക്കിലെ തെരുവിലൂടെ ഒരു പെണ്‍കുട്ടിക്കൊപ്പം നടക്കുന്ന വിശാലിന്റെ വിഡിയോ ആണ് പുറത്തുവന്നത്. കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ മുഖംമറച്ചുകൊണ്ട് ഓടിമറയുന്ന വിശാലിനെയാണ് വിഡിയോയില്‍ കണ്ടത്. ഇതോടെ താരത്തിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ തിരഞ്ഞുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.  

വിശാലിന്റെ കുറിപ്പ് വായിക്കാം

സോറി ഗയ്‌സ്, അടുത്തിടെ പ്രചരിച്ച എന്റെ വിഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തേണ്ടതുണ്ട്. സ്ഥലത്തിന്റെ കാര്യത്തില്‍ അത് പകുതി സത്യമാണ്. അത് ന്യൂയോര്‍ക്കാണ്. എന്റെ കസിന്‍സിനൊപ്പം സാധാരണ ഒത്തുകൂടാറുള്ള സ്ഥലമാണിത്. ഒരു വര്‍ഷത്തെ തിരക്കുകള്‍ക്ക് ശേഷം ഊര്‍ജത്തിനായി ഞാനിവിടെ എത്തുന്നത് പതിവാണ്. ബാക്കി പകുതി പ്രാങ്കാണ്. ക്രിസ്മസ് ദിനത്തില്‍ ഞങ്ങള്‍ കസിന്‍സ് എല്ലാം ചേര്‍ന്ന് ഒപ്പിച്ചത്. സംവിധാനം ചെയ്തതും അഭിനയിച്ചതും നടപ്പിലാക്കിയതുമെല്ലാം കസിന്‍സാണ്. ഇത് എപ്പോഴും എന്റെ ഉള്ളിലെ കുട്ടിയെ പുറത്തുകൊണ്ടുവരും. ഇതോടുകൂടി ആ വിഡിയോയെക്കുറിച്ച് നിങ്ങളുടെ ഡിറ്റക്റ്റീവ് ബുദ്ധിയില്‍ കണ്ടെത്തിയ എല്ലാ ഊഹാപോഹങ്ങള്‍ക്കു വിരാമമിടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.  ചില കമന്റുകള്‍ എന്നെ തീര്‍ച്ചയായും വേദനിപ്പിച്ചു. എന്നാലും ആരോടും പിണക്കമൊന്നുമില്ല. ഞാന്‍ എല്ലാവരെയും സ്‌നേഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍