സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മരണ ദിവസം വരെ ഒന്നിച്ചുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന', ഭർ‌ത്താവിന് ആശംസകളുമായി സണ്ണി ലിയോണി

ഭർത്താവിന് ആശംസകൾ നേർന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ത്താം വിവാഹം ആഘോഷിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും. ഭർത്താവിന് ആശംസകൾ നേർന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. മരിക്കുന്നതുവരെ ജീവിതത്തിൽ ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ പ്രാർത്ഥന എന്നാണ സണ്ണി കുറിക്കുന്നത്. 

ഞാൻ സ്നേഹിക്കുന്ന പുരുഷന് പത്താം വിവാഹവാർഷിക ആശംസകൾ. നമ്മുടെ മരണ ​ദിവസം വരെ ഈ ജീവിതത്തിൽ ഒന്നിച്ചു നടക്കണമെന്നാണ് എന്റെ പ്രാർത്ഥന. നിങ്ങൾ എന്റെ ബലമാണ്, എന്റെ ഹീറോ! ഐ ലവ് യു ബേബി- സണ്ണി ലിയോണി കുറിച്ചു. നിറയെ പൂക്കളാണ് ഡാനിയൽ സണ്ണിക്ക് സമ്മാനമായി നൽകിയത്. ബ്രേയ്സ്ലറ്റായിരുന്നു സണ്ണിയുടെ പത്താം വിവാഹവാർഷിക സമ്മാനം. 

ആരാധകരുടെ മനസിൽ ഇടംനേടിയ താരദമ്പതികളാണ് സണ്ണിയും ഡാനിയലും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2011 ൽ വിവാഹിതരാവുന്നത്. തുടർന്ന് 2017 ൽ നിഷയെ ദത്തെടുക്കു. 2018ൽ ഇവരുടെ ജീവിതത്തിലേക്കും ഇരട്ടക്കുഞ്ഞുങ്ങൾ കൂടിയെത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്