നാ​ഗ ചൈതന്യയും ശോഭിത ധൂലിപാലയും ഇൻസ്റ്റ​ഗ്രാം
Entertainment

'ഞങ്ങളുടെ ബന്ധം ആഴമേറിയത്, അവള്‍ എന്നിലെ ശൂന്യത നീക്കി': ശോഭിതയെക്കുറിച്ച് നാഗ ചൈതന്യ

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലെ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ വച്ചാകും വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബറില്‍ വിവാഹിതരാവുകയാണ്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലെ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ വച്ചാകും വിവാഹം. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ശോഭിതയേക്കുറിച്ചും വിവാഹ ഒരുക്കങ്ങളേക്കുറിച്ചുമുള്ള നാഗ ചൈതന്യയുടെ വാക്കുകളാണ്.

ശോഭിതയുമായി ആഴത്തിലുള്ള ബന്ധമാണ് തനിക്കുള്ളത് എന്നാണ് നാഗ ചൈതന്യ പറഞ്ഞത്. ശോഭിതയ്‌ക്കൊപ്പം പുതിയ യാത്ര തുടങ്ങാനും ഒന്നിച്ചുള്ള ജീവിതം ആഘോഷമാക്കാനും കാത്തിരിക്കുകയാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. അവള്‍ എന്നെ വളരെ മനോഹരമായാണ് മനസിലാക്കിയത്. എന്നിലെ ശൂന്യത അവള്‍ നീക്കി. ഇത് മനോഹരമായ യാത്രയായിരിക്കും.- നാഗ ചൈതന്യ പറഞ്ഞു.

വിവാഹത്തിനായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. അന്നപൂര്‍ണ സ്റ്റുഡിയോ ഞങ്ങളോട് വളരെ ചേര്‍ന്നു നില്‍ക്കുന്നതാണ്. മുത്തച്ഛന്റെ പ്രതിമയ്ക്ക് മുന്നില്‍ വച്ച് വിവാഹം നടത്തുക എന്നതും അനുഗ്രഹം വാങ്ങുക എന്നതും കുടുംബം നേരത്തെ ആലോചിച്ച് തീരുമാനിച്ചതാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നിച്ച് ആഘോഷിക്കാനായി കാത്തിരിക്കുകയാണ്.- നാഗചൈതന്യ പറഞ്ഞു. ഡിസംബര്‍ നാലിന് വിവാഹം നടക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT