Jawan, Nayanthara ഇൻസ്റ്റ​ഗ്രാം
Entertainment

ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനായില്ല, 'ജവാൻ ചെയ്തത് ഷാരുഖ് സാർ ഉള്ളത് കൊണ്ട് മാത്രം'; നയൻതാര

ഷാരുഖ് സാറിനോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നടി നയൻതാരയുടെ 41-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ ഷാരുഖ് ഖാനൊപ്പം ജവാനിൽ അഭിനയിച്ചതിനേക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെയാണ് നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതും.

ഷാരുഖ് ഖാൻ കാരണമാണ് ജവാനിൽ താൻ അഭിനയിച്ചതെന്ന് പറയുകയാണ് നയൻതാര. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം. "ഷാരുഖ് സാറിനെ എനിക്ക് ഇഷ്ടമാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ ജവാൻ ചെയ്തത്. അദ്ദേഹം എന്നോട് സംസാരിച്ചു, എന്നെ വളരെയധികം കംഫർട്ടബിളാക്കി. കാരണം എന്റെ കരിയറിൽ ആദ്യമായാണ് ഞാൻ ഹിന്ദി സിനിമയിലേക്ക് കടക്കുന്നത്.

ഷാരുഖ് സാറിനോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വേണ്ടി മാത്രമാണ്, പിന്നെ അറ്റ്‌ലി എന്റെ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ ജവാൻ വരെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ജവാൻ പൂർണമായും എന്റെ പ്രിയപ്പെട്ട ഷാരുഖ് സാറിനും അറ്റ്‌ലിയ്ക്കും വേണ്ടി ചെയ്ത സിനിമയായിരുന്നു".- നയൻതാര പറഞ്ഞു.

അതേസമയം 2013 ൽ രോഹിത് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലെ വൺ ടു ത്രീ ഫോർ എന്ന ​ഗാനത്തിലേക്ക് ഷാരുഖിനൊപ്പം നയൻതാരയെ പരി​ഗണിച്ചിരുന്നു. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് നയൻതാരയ്ക്ക് ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞില്ല. ഇതോടെ ആ വേഷം നടി പ്രിയ മണി ചെയ്യുകയായിരുന്നു.

എന്നാൽ ഒരു പതിറ്റാണ്ടിനിപ്പുറം ഷാരുഖും നയൻതാരയും പ്രിയ മണിയും ജവാനിലൂടെ ഒന്നിച്ചു. ജവാൻ എന്ന ചിത്രത്തിന് ശേഷം നയൻതാരയും ഷാരുഖും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹത്തിന് ബോളിവുഡിൽ നിന്നെത്തിയ ചുരുക്കം ചില താരങ്ങളിലൊരാളായിരുന്നു ഷാരുഖ് ഖാൻ.

Cinema News: Nayanthara talks about Jawan movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

മെഡിക്കൽ പി ജി; നീറ്റ് ഫലം 20 ന്, മറ്റ് തീയതികൾ അറിയാം

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 494 lottery result

'കേരളം മറ്റൊരു രാജ്യമാണ്'; എല്ലാവരും മാതൃകയാക്കണമെന്ന് ബ്രിട്ടീഷ് വ്‌ലോഗര്‍

'ഞാന്‍ എന്ത് തെറ്റ് ചെയ്തു? എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്?'; നെഗറ്റീവ് പ്രചരണങ്ങളില്‍ വിതുമ്പി കയാദു ലോഹര്‍

SCROLL FOR NEXT