മൂക്കുത്തി അമ്മൻ X
Entertainment

തൃഷയല്ല‌! മൂക്കുത്തി അമ്മൻ നയൻതാര തന്നെ; സ്ഥിരീകരിച്ച് നിർമ്മാതാക്കൾ

ആർ ജെ ബാലാജി, എൻജെ ശരവണൻ എന്നിവർ ചേർന്നാണ് ഒന്നാം ഭാ​ഗം സംവിധാനം ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗം വരുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓദ്യോ​ഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ. നയൻതാര തന്നെയാണ് രണ്ടാം ഭാ​ഗത്തിലും മൂക്കുത്തി അമ്മനായെത്തുക. മുൻപ് തൃഷ ആയിരിക്കും മൂക്കുത്തി അമ്മനാവുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഔദ്യോ​ഗിക പ്രഖ്യാപനമെത്തിയതോടെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായിരിക്കുകയാണ്. ആർജെ ബാലാജി, നയൻതാര, മൗലി, ഉർവ്വശി, സ്മൃതി വെങ്കട്ട് തുടങ്ങിയവരാണ് മൂക്കുത്തി അമ്മനിൽ പ്രധാന വേഷത്തിലെത്തിയത്. അതേസമയം രണ്ടാം ഭാഗത്തിൽ മറ്റു അഭിനേതാക്കളും അണിയറപ്രവർത്തകരും തന്നെയാണോ അതോ മാറ്റമുണ്ടാകുമോയെന്ന കാര്യം നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആർ ജെ ബാലാജി, എൻജെ ശരവണൻ എന്നിവർ ചേർന്നാണ് ഒന്നാം ഭാ​ഗം സംവിധാനം ചെയ്തത്. ആർജെ ബാലാജിയാണ് ചിത്രത്തിലെ നായക വേഷം ചെയ്തതും. നിലവിൽ നയൻതാരയുടെ റോൾ മാത്രമാണ് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരിക്കുന്നത്. മൂക്കുത്തി അമ്മൻ ആദ്യ ഭാ​ഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT