നയൻതാര ടൈറ്റിൽ റോളിലെത്തുന്ന 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി നവംബർ ആറിനാണ് ചിത്രമെത്തുന്നത്. 'മൂക്കുത്തി അമ്മൻ 2' റിലീസിന് മുന്നോടിയായി ചെന്നൈയിലെ കാളികാംബാൽ കാമദേശ്വര ക്ഷേത്രത്തിലെത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ക്ഷേത്രത്തിലെത്തിയവർക്ക് താരം സാരികളും വിതരണം ചെയ്തു.
ചൊവ്വാഴ്ചയാണ് നയൻതാര ക്ഷേത്ര ദർശനത്തിനെത്തിയത്. പൂജാ മുറിയിൽ നിന്നുള്ള ചിത്രങ്ങളും നയൻതാര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കടുംനീലയും ഓറഞ്ചും നിറമുള്ള സാരിയും മുല്ലപ്പൂവും കുപ്പിവളകളും അണിഞ്ഞാണ് നയൻതാര ചിത്രങ്ങളിലുള്ളത്. ഇരുമൂക്കിലും മൂക്കുത്തിയണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ടുമായി നിൽക്കുന്ന നയനെ കാണാം.
പൂജാ മുറിയിൽ വിളക്കു കൊളുത്തുന്നതിന്റേയും പൂജ ചെയ്യുന്നതിന്റേയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വൻ വരവേൽപ്പാണ് നയന്‍താരയുടെ ചിത്രങ്ങൾക്കും മുക്കുത്തി അമ്മനും ലഭിക്കുന്നത്. നയൻതാരയുടെ പോസ്റ്റിന് താഴെ ആശംസകളുമായി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. 'കാത്തിരിക്കാനാകുന്നില്ല' എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.
അതിഥി റാവു ഹൈദരി, സിദ്ധാര്‍ഥ് തുടങ്ങി നിരവധി താരങ്ങളാണ് കമന്റുമായെത്തിയിരിക്കുന്നത്. സുന്ദർ സി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2 മഹാശക്തി’ ആർജെ ബാലാജി ഒരുക്കിയ ‘മൂക്കുത്തി അമ്മന്റെ’ രണ്ടാം ഭാഗമാണ്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, ഖുശ്ബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates