Nazriya 
Entertainment

'പണ്ട് വയര്‍ കാണിച്ചെന്ന് പറഞ്ഞ് കേസ് കൊടുത്ത ആളാ, ഇവളും തുടങ്ങിയോ?, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു'; നസ്രിയയ്ക്ക് അധിക്ഷേപ വര്‍ഷം

'ആദ്യം കണ്ടപ്പോള്‍ AI ആണെന്നാണ് വിചാരിച്ചത്, പിന്നെ വീഡിയോ കൂടി കണ്ടപ്പോള്‍ ആണ് ഒറിജിനല്‍ ആണെന്ന് മനസ്സിലായത്' എന്നാണ് ചിലരുടെ കമന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് സീന്‍. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് നസ്ലെനും നസ്രിയയുമാണ്. ചിത്രത്തിന്റെ ഇതുവരെ പുറത്ത് വന്ന ഗ്ലിംപ്‌സുകളും പാട്ടുകളുമെല്ലാം ആരാധകര്‍ക്ക് ആകാംക്ഷ നല്‍കുന്നതായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ സൂര്യയുടെ ക്യാരക്ടര്‍ റിവീലിങ് വിഡിയോ ലോഞ്ച് ചെയ്തത്.

ദുബായില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു വിഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളായ സൂര്യയും നസ്രിയയും നസ്ലെനുമെല്ലാം പരിപാടിയിലെത്തിയിരുന്നു. പരിപാടിയില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടെ നസ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ഉയരുന്നത്.

പരിപാടിയില്‍ നസ്രിയ ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. എന്നാല്‍ ഈ വസ്ത്രത്തിന്റെ പേരില്‍ കടുത്ത അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നസ്രിയ നേരിടുന്നത്. ഇതുവരെ ശരീരം കാണുന്ന തരത്തിലുള്ള വേഷം ധരിച്ച് സിനിമയിലോ പൊതുവേദിയിലോ വന്നിട്ടില്ല നസ്രിയ. അതുകൊണ്ട് നസ്രിയയെ ഈ ലുക്കില്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

''പണ്ട് വയര്‍ കാണിച്ചു പറഞ്ഞു എന്തോരം പുകില്‍ ആയിരുന്നു, 2005 ല്‍ ആണെന്ന് തോന്നുന്നു ടിവി പ്രോഗ്രാമില്‍ പുണ്യ മാസത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വന്ന ആളാണ് ഇത്, അയ്യേ ഇവളും തുടങ്ങിയോ? ഇനി ഉദ്ഘാടനം ചെയ്യാന്‍ ഇവളേം പ്രതീക്ഷിക്കാം. ഇതുപോലെ നടക്കുന്നോർക്ക് മാര്‍ക്കറ്റ്, ഒട്ടും ചേരുന്നില്ല, ഇവര്‍ക്ക് കാര്യം പിടികിട്ടിയത് ഇപ്പോഴാണ് സംഗതികള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോഴാണ് ആളുകള്‍ നമ്മെ കൂടുതല്‍ അറ്റാക്ക് ചെയ്യുന്നു മനസ്സിലാക്കാന്‍ ഇവള്‍ വൈകിപ്പോയി, വന്ന് വന്ന് ഈ കോലത്തില്‍ ആയോ, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു, ആദ്യം കണ്ടപ്പോള്‍ AI ആണെന്നാണ് വിചാരിച്ചത്, പിന്നെ വീഡിയോ കൂടി കണ്ടപ്പോള്‍ ആണ് ഒറിജിനല്‍ ആണെന്ന് മനസ്സിലായത്.. എന്നാലും എന്റെ നസ്രിയ, പണ്ട് ധനുഷിന്റെ കൂടെയുള്ള ഒരു പടത്തില്‍ ഒരു പാട്ടില്‍ വയര്‍ കാണിച്ചു, അത് തന്റെയല്ല വേറെ ആരുടേയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരെ കേസ് കൊടുത്ത ആളാ'' എന്നിങ്ങനെയാണ് കമന്റുകള്‍.

ഇതിനിടെ നസ്രിയയെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. 'എന്താണ് മോശം ആയിട്ട് കാണിച്ചത്? അവര്‍ക്ക് കംഫര്‍ട്ട് ആയിട്ട് ഉള്ള ഡ്രസ്സ് ആയത് കൊണ്ട് അവര്‍ ഇട്ടു അതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? പിന്നെ ചാന്‍സിന് വേണ്ടി ആണെന്ന് ഉള്ള ക്ലിഷേ ഡയലോഗ് വേണ്ട. അവര്‍ വിചാരിച്ചാല്‍ സ്വന്തം ആയി പാഠം ചെയ്യാന്‍ പറ്റും' എന്നാണ് നസ്രിയയുടെ ആരാധകര്‍ പറയുന്നത്.

Nazriya Nazim gets bashed online for her dress in Scene Dubai event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, 'രക്ഷപ്പെടാന്‍' നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

കനത്ത മഴ: കേരളത്തിലെ തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളുടെ യാത്ര വിലക്കി തേനി ജില്ലാ ഭരണകൂടം

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

മുട്ടത്തറ എഞ്ചിനീയറിങ് കോളജിൽ നിരവധി ഒഴിവുകൾ; പ്യൂൺ മുതൽ സെക്യൂരിറ്റി ഗാർഡ് വരെ; അഭിമുഖം 27ന്

'പാതിരാത്രി ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും കാണുന്നില്ല'