ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഗ്ലാമറസ് ലുക്കിൽ നസ്രിയ നസീം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

'അണ്ടേ സുന്ദരാനികി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന് ഏറെ പ്രിയങ്കരിയാണ് നടി നസ്രിയ നസീം. ഇപ്പോൾ തെലുങ്ക് സിനിമാലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ ​ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം. 

നസ്രിയയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണ് താരം എത്തുന്നത്. സ്ട്രാപ് ലെസ് ​ഗൗണിൽ അതിസുന്ദരിയാണ് താരം.  നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ഫൊട്ടോഗ്രാഫർ. 

'അണ്ടേ സുന്ദരാനികി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. ഏറെ നാളിനു ശേഷമാണ് താരം ഫോട്ടോഷൂട്ട് നടത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ നസ്രിയയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. 

അണ്ടേ സുന്ദരാനികിയിൽ തെലുങ്ക് യുവതാരം നാനിയാണ് നായകനായി എത്തുന്നത്. മിശ്രവിവാഹത്തെ ആസ്പദമാക്കിയുള്ള റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.വിവേക് അത്രേയ ആണ് സംവിധാനം. ജൂൺ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT