Naslen, Nazriya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നസ്‌ലിൻ സൂര്യ സാറിനെ നല്ല പോലെ വായ് നോക്കും; ഞാൻ ലിപ് ബാം പോലുമിടാതെയാണ് 'സീനി'ൽ അഭിനയിച്ചിരിക്കുന്നത്'

'റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തിരുന്നത് എനിക്കായിരുന്നു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സൂര്യ, നസ്‌ലിൻ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവനൊരുക്കുന്ന 'സീൻ' നാളെ തിയറ്ററുകളിലെത്തും. ഇന്നലെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നിരുന്നു. പരിപാടിയിൽ നസ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴിലെത്തുന്ന ചിത്രം കൂടിയാണ് 'സീൻ'.

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നം സാക്ഷാത്കരിച്ചതു പോലെയാണെന്നും നസ്രിയ പറഞ്ഞു. "സൂര്യ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം രണ്ടു മൂന്ന് തവണ നഷ്ടമായ ഒരാളാണ് ഞാൻ. അതുകൊണ്ട് ഇത് ശരിക്കും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ഡിസിപ്ലിനെ കുറിച്ചും ഹാർഡ് വർക്കിങ്ങിനെ കുറിച്ചും എല്ലാവരും പറയാറുള്ളതാണ്.

പക്ഷേ, അതിനപ്പുറം അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. ഓരോ ദിവസവും അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നസ്‍‍‌ലിൻ ശരിക്കും സൂര്യ സാറിനെ നല്ല പോലെ വായ് നോക്കുമായിരുന്നു.

നസ്‌‌ലിൻ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം അത്രയും നല്ല മനുഷ്യനാണ്. സെറ്റിൽ ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു".- നസ്രിയ പറഞ്ഞു. "ജിത്തുവിന്റെ കോൺസെപ്റ്റിൽ ഈ സിനിമയിൽ എനിക്ക് മേക്കപ്പൊന്നും ഉണ്ടായിരുന്നില്ല.

റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തിരുന്നത് എനിക്കായിരുന്നു. ഒരു ടീ- ഷർട്ടും പാന്റും ധരിച്ച് മുടി കെട്ടി ഞാൻ സെറ്റിലേക്ക് പോകും. ചിലപ്പോൾ ജിത്തുവിനോട് കുറച്ച് ലിപ് ബാം ഇട്ടോട്ടെ എന്ന് ചോദിക്കും. അപ്പോൾ വേണ്ട, ‘പച്ച മനിതൻ, പച്ച മനിതൻ’ അങ്ങനെയാണ് വേണ്ടതെന്ന് പറയും".- നസ്രിയ വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nazriya talks about Naslen and Scene movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സമരം, ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന്‍ നിര്‍ദേശം

തൃശൂർ പുഴയ്ക്കലിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ഒഡീഷ സ്വദേശികളായ യുവാക്കൾ മരിച്ചു

ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

അറസ്റ്റ് ചെയ്ത സമയമല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂർ പരിധി ബാധകം: സുപ്രീം കോടതി

സർക്കാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; 28 നഴ്സിങ് ഫാക്കൽറ്റി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം