Pluto, Arcado ഇൻസ്റ്റ​ഗ്രാം
Entertainment

'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന ഹിറ്റിന് ശേഷം വീണ്ടും അർക്കാഡോ; 'പ്ലൂട്ടോ' യിലെ ആദ്യ ​ഗാനം പുറത്ത്

'യുഎഫ്ഒ' മോഡ് എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അൽത്താഫ് സലീം, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് 'പ്ലൂട്ടോ'. ചിത്രത്തിലെ ആദ്യ വിഡിയോ ​ഗാനം പുറത്തിറങ്ങി. 'വാഴ 2' വിലെ 'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന സൂപ്പർ ഹിറ്റ് ​ഗാനത്തിന് ശേഷം സം​ഗീത സംവിധായകൻ അർക്കാഡോ (ആനന്ദ് സീതാരാമൻ) ഒരുക്കിയിരിക്കുന്ന ​ഗാനമാണ് പ്ലൂട്ടോയിലേത്. 'യുഎഫ്ഒ' മോഡ് എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്.

സംഗീത സംവിധായകനായ വിഷ്ണു വിജയ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശബരീഷ് വർമയാണ് ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. അന്യ​ഗ്രഹ ജീവിയായിട്ടാണ് അൽത്താഫ് സലീം ചിത്രത്തിലെത്തിയത്. അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവറും ഏറെ കൗതുകമുണർത്തുന്നതാണ്. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകമാർ രശ്മി രജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ

ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം നിയാസ് മുഹമ്മദ് എഴുതുന്നു. എഡിറ്റർ- സനത് ശിവരാജ്, ആർട്ട് ഡയറക്ടർ- രാഖിൽ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ. മേക്കപ്പ്, പ്രോസ്‌തെറ്റിക്സ്- റോണക്സ് സേവ്യർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ,

ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്- കിഷോർ ആർ കൃഷ്ണൻ, അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സൗണ്ട് ഡിസൈനേഴ്‌സ്- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, സ്റ്റണ്ട് കോർഡിനേറ്റർ- എപിയൻസ്, റോബിൻ ടോം, പബ്ലിസിറ്റി ഡിസൈൻസ്-ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്- സ്‌നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ- എ എസ് ദിനേശ്.

Neeraj Madhav, Althaf Salim starrer Pluto movie first song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ

'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം

'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകിലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!