സ്ക്വിഡ് ​ഗെയിമിൽ നിന്നുള്ള ഓ യൂങ് സൂവിന്റെ ദൃശ്യം, ഓ യൂങ് സൂ/ ഫെയ്സ്ബുക്ക് 
Entertainment

മോശമായി സ്പർശിച്ചെന്ന് യുവതിയുടെ പരാതി; സ്ക്വിഡ് ​ഗെയിം താരത്തിനെതിരെ കേസ്

മോശം രീതിയിൽ സ്പർശിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നടൻ ഓ യൂങ് സൂവിനെതിരെ കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

യുവതിയോട് മോശമായി പെരുമാറിയെന്ന കേസിൽ കൊറിയൻ നടൻ ഓ യൂങ് സൂവിനെതിരെ കേസ്. നെറ്റ്ഫ്ളിക്സ് സീരീസായ സ്ക്വിഡ് ​ഗെയ്മിലൂടെ ശ്രദ്ധേയനായ നടനാണ് ഓ യൂങ് സൂ. മോശം രീതിയിൽ സ്പർശിച്ചു എന്നാണ് യുവതിയുടെ പരാതി. താരത്തിനെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് കേസെടുത്തത്. 

2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് 2021 ഡിസംബറിൽ യുവതി പരാതിയുമായി രം​ഗത്തെത്തി. പരാതി അന്വേഷിച്ച പൊലീസ് ഏപ്രിലിൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ കേസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ അന്വേഷണത്തിൽ സൂവിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.‍

എന്നാൽ ആരോപണങ്ങൾ ഓ യൂങ് സൂ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവം നടന്ന ആ പ്രദേശത്തുണ്ടായിരുന്ന തടാകത്തിനരികിലൂടെ വഴികാണിക്കാൻ കൈ പിടിച്ചതേയുള്ളൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ താൻ മാപ്പു ചോദിച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കില്ലെന്നാണ് അവർ പറഞ്ഞിരുന്നതെന്നും സൂ വ്യക്തമാക്കി. പക്ഷേ താൻ കുറ്റം സമ്മതിക്കുന്നുവെന്നല്ല അതിനർത്ഥമെന്നും സൂ കൂട്ടിച്ചേർത്തു.

78കാരനായ സൂ സ്ക്വിഡ് ​ഗെയിമിൽ പ്ലേയർ-001 എന്ന വേഷമാണ് അവതരിപ്പിച്ചത്. അദ്ദേഹം ചെയ്ത ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 50 വർഷമായി അഭിനയരം​ഗത്തുണ്ടെങ്കിലും സ്ക്വിഡ് ​ഗെയിം പരമ്പരയിലൂടെയാണ് താരം ലോകശ്രദ്ധ നേടുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT