Hridayapoorvam ഫെയ്സ്ബുക്ക്
Entertainment

'ഓര്‍ത്തു വച്ചോ, ഈ ഓണക്കാലവും ലാലേട്ടനെടുക്കും'; ഫണ്‍ ഉറപ്പ് നല്‍കി ഹൃദയംപൂര്‍വ്വം പുതിയ പോസ്റ്റര്‍

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹന്‍ലാലിന്റേയും സംഗീതിന്റേയും ഭാവങ്ങള്‍ ചിരി പടര്‍ത്തുന്നതാണ്.

എമ്പുരാന്‍, തുടരും എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്നത്.

തമാശയ്ക്കും ഫാമിലി ഇമോഷന്‍സിനുമൊക്കെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടിപിയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലേക്ക് എത്തുക.

New poster of Mohanlal starrer Hridayapoorvam is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT