Nithya Menen ഇന്‍സ്റ്റഗ്രാം
Entertainment

'അവര്‍ മരിച്ചപ്പോള്‍ അമ്മ മരിച്ചത് പോലെ, മൂന്നാം മാസം മുതല്‍ എന്നെ നോക്കിയത് അവരാണ് '; വിങ്ങലോടെ നിത്യ മേനോന്‍

'വീട്ടില്‍ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കാറില്ല'

സമകാലിക മലയാളം ഡെസ്ക്

തന്റെ കുട്ടിക്കാലത്തെക്കുറിച്ച് നിത്യ മേനോന്‍. തന്റെ കുട്ടിക്കാലത്തെ സ്‌പെഷ്യല്‍ ആക്കിയത് അമ്മമ്മയാണെന്നാണ് നിത്യ മേനോന്‍ പറയുന്നത്. അമ്മമ്മ മരിച്ചപ്പോള്‍ തനിക്ക് അമ്മ മരിച്ചത് പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ മനസ് തുറന്നത്. ഇതാദ്യമായിട്ടാണ് താന്‍ അമ്മമ്മയെക്കുറിച്ച് സംസാരിക്കുന്നതെന്നും നിത്യ പറയുന്നുണ്ട്.

അമ്മമ്മ എത്രത്തോളം സ്‌പെഷ്യല്‍ ആണ് നിങ്ങള്‍ക്ക് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ''അമ്മമ്മയെക്കുറിച്ച് ഞാന്‍ മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല. അമ്മമ്മയാണ് എന്നെ ചെറുപ്പം മുതല്‍ നോക്കിയത്. എന്റെ അമ്മ ജോലി ചെയ്തിരുന്നു. മൂന്ന് മാസമായിരുന്നു അവര്‍ക്ക് ലീവ് കിട്ടിയിരുന്നത്. അതിന് ശേഷം എന്നെ നോക്കാന്‍ അമ്മമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നെ നോക്കിയത് മുഴുവന്‍ അമ്മമ്മയാണ്'' നിത്യ പറയുന്നു.

''മൂന്ന് മാസം മുതല്‍. പകല്‍ സമയം മുഴുവന്‍ ഞാന്‍ അമ്മമ്മയുടെ കൂടെയായിരിക്കും. അമ്മമ്മ മരിച്ചപ്പോള്‍ എനിക്ക് അമ്മ മരിച്ചത് പോലെയാണ് തോന്നിയത്. കാരണം അപ്പോഴാണ് എനിക്ക് അവരുമായി ഉണ്ടായിരുന്നത് അമ്മയുമായുള്ള അടുപ്പമാണെന്ന് മനസിലാകുന്നത്. എന്നെ നോക്കിയതും സംരക്ഷിച്ചതും അവരാണ്.'' എന്നും നിത്യ മേനോന്‍ പറയുന്നു. തന്റെ ജാതിപ്പേരിനെക്കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്. തന്റെ വീട്ടില്‍ ജാതിയും മതവുമൊന്നും ചര്‍ച്ചയാകാറില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത്.

''വീട്ടില്‍ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും സംസാരിക്കാറില്ല. മേനോന്‍ എന്നത് ഞാന്‍ സിനിമയില്‍ വന്ന ശേഷം ചേര്‍ത്തത്. അതിന് മുമ്പ് എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ടായിരുന്നില്ല. ഇത് പറഞ്ഞാല്‍ ചിലര്‍ അസ്വസ്ഥരാകും. ജാതി പ്രകാരം ഞാന്‍ മേനോന്‍ ആണ്. പക്ഷെ പേരിലൊന്നും ഇല്ലായിരുന്നു. എന്റെ അച്ഛന്‍ ജാതിപ്പേര് ഇടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വീട്ടില്‍ സംസാരിക്കാറില്ലായിരുന്നു.'' നിത്യ പറയുന്നു.

Nithya Menen talks about losing her grand mother. also talks about her surname.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT