അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി ഇന്‍സ്റ്റഗ്രാം
Entertainment

'മച്ചാനെ, അടുത്ത സിനിമ പൊളിക്കണ്ടേ?... എപ്പോഴേ റെഡി'; അൽഫോൺസ് പുത്രനോട് നിവിൻ, പ്രതീക്ഷയോടെ ആരാധകർ

അല്‍ഫോണ്‍സ് പുത്രന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് മറുപടി പറഞ്ഞ് നിവിന്‍ പോളി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിയറ്ററുകളില്‍ ആവേശത്തിരയിളക്കിയ പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നതായി സൂചന. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രം ഒരുക്കിയ നേരവും പ്രേമവും ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. എന്നാല്‍ സിനിമ സംവിധാനം നിര്‍ത്തുന്നു എന്ന അല്‍ഫോണ്‍സ് പുത്രന്‍റെ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ അല്‍ഫോണ്‍സ് പുത്രന് ജന്മദിനാശംസകള്‍ അറിയിച്ച് നിവിന്‍ പോളി പങ്കുവെച്ച മറുപടിയാണ് ആരാധകരില്‍ വീണ്ടും ആകാംക്ഷ നിറയ്ക്കുന്നത്. 'മച്ചാനെ അടുത്ത സിനിമ പൊളിക്കണ്ടേ' എന്ന് അൽഫോൺസ് പുത്രന്റെ ചോദ്യത്തിന് 'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

2013ലാണ് അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് നിവിന്‍ പോളിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തിയ നേരം റിലീസ് ചെയ്യുന്നത്. 2015-ലാണ് പ്രേമം റിലീസിനെത്തിയത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT