Nivin Pauly ഫെയ്സ്ബുക്ക്
Entertainment

'ഒരൊറ്റ വെള്ളിയാഴ്ച മതി, നിവിന്‍ പോളി തിരികെ വരും'; വരാനിരിക്കുന്നത് നിവിന്റെ വര്‍ഷം; അണിയറയില്‍ വമ്പന്‍ സിനിമകള്‍

ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനമാണ്

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ ലോകം അപ്രവചനീയമാണ്. ഇന്ന് തിളങ്ങി നില്‍ക്കുന്നവര്‍ നാളെ പരാജയത്തിന്റെ കുഴിയിലേക്ക് വീഴും. ഇന്ന് ആരുമറിയാത്തവര്‍ നാളെ ലോകമറിയുന്ന താരങ്ങളാകും. ഏത് അസ്തമയത്തിനും ഒരു ഉദയമുണ്ടെന്നത് കാണിച്ച് തന്ന് പരാജയങ്ങളില്‍ നിന്നും തിരികെ വന്ന് ഞെട്ടിച്ചവരുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പോലും കടുത്ത പരാജയങ്ങളെ തുടര്‍ വിജയങ്ങളിലൂടെ അതിജീവിച്ചവരാണ്. അതുപോലെ മലയാളി കാത്തിരിക്കുന്നൊരു തിരിച്ചുവരവാണ് നിവിന്‍ പോളിയുടേത്.

ഇന്ന് നിവിന്‍ പോളിയുടെ ജന്മദിനമാണ്. പ്രിയ താരത്തിന്റെ ജന്മദിനം ആരാധകരും ആഘോഷിക്കുകയാണ്. കരിയറില്‍ തുടര്‍ പരാജയങ്ങളും ഇടവേളകളും തീര്‍ത്ത ക്ഷീണത്തിലാണെങ്കിലും ഇതിനെയെല്ലാം മറികടക്കാന്‍ നിവിന്‍ പോളിയ്ക്ക് ഒരൊറ്റ വെള്ളിയാഴ്ച മതി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ മിനുറ്റുകള്‍ മാത്രമുള്ള അതിഥി വേഷത്തിലൂടെ ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണമായി മാറിയ നിവിന്‍ പോളിയെ നമ്മള്‍ കണ്ടതാണ്.

വലിയ സിനിമകളാണ് നിവിന്‍ പോളിയുടേതായി അണിയറയിലുള്ളത്. കരിയറിലെ വലിയ ഹിറ്റുകള്‍ സമ്മാനിച്ച, തന്റെ തുറുപ്പു ചീട്ടുകളായ വിനീത് ശ്രീനിവാസന്റേയും അല്‍ഫോണ്‍സ് പുത്രന്റേയും സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ഗരുഡന് ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ ആണ് ആദ്യ റിലീസ് ചെയ്യുന്ന ചിത്രം. നവംബറിലാണ് ചിത്രം തിയേറ്ററിലെത്തുക.

പിന്നാലെ വരിക അഖില്‍ സത്യന്‍ ഒരുക്കുന്ന സര്‍വ്വം മായ ആണ്. അജു വര്‍ഗീസും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സര്‍വ്വം മായ. സിനിമയുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നിവിന്‍-അജു കോമ്പോയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

പ്രേമലു ടീം ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മറ്റൊരു പ്രതീക്ഷയുള്ള സിനിമ. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒരുമിക്കുന്ന ഡിയര്‍ സ്റ്റുഡന്റസും അണിയറയിലുണ്ട്. നിവിന്‍ പോളി തന്നെയാണ് ഈ സിനിമയുടെ നിര്‍മാണം. അതേസമയം നേരത്തെ തന്നെ ഷൂട്ടിങ് പൂര്‍ത്തിയായ, റിലീസ് കാത്തു നില്‍ക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ എന്ന തമിഴ് ചിത്രവും വരാനിരിക്കുന്നു. റാം സംവിധാനം ചെയ്ത ചിത്രമാണിത്.

തമിഴില്‍ നിവിന്‍ പോളി കയ്യടി നേടുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ബെന്‍സ്. ലോകേഷ് കനകരാജ് യൂണിവേഴ്‌സിലെ ചിത്രമാണ് ബെന്‍സ്. ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന വില്ലന്‍ വേഷത്തിലാണ് നിവിന്‍ എത്തുക. സിനിമകള്‍ക്ക് പുറമെ വെബ് സീരീസ് ലോകത്തേക്കും ചുവടുവെക്കുകയാണ് നിവിന്‍ പോളി. ഫാര്‍മ എന്ന വെബ് സീരീസിലൂടെയാമ് ഒടിടി ലോകത്തേക്കുള്ള കടന്നു വരവ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു 2, മള്‍ട്ടിവേഴ്‌സ് മന്മഥന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ സിനിമകളൊക്കെ വരുന്നതോടെ 2026-2027 വര്‍ഷം നിവിന്‍ പോളി തന്റെതാക്കി മാറ്റുമെന്നാണ് കരുതപ്പെടുന്നത്. വണ്ണം കുറച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് നിവിന്‍ ഒരു സിഗ്നല്‍ നല്‍കിയിട്ടുണ്ട്. കാത്തിരിക്കും ആ തിരിച്ചുവരവിനായി.

Nivin Pauly celebrates his birthday today. The actor got a splendind line to make a huge comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ് ആകാം; ശമ്പളം 40,000 രൂപ

'പോറ്റിയേ കേറ്റിയേ', ഭക്തിഗാനം വികലമാക്കി; ഡിജിപിക്ക് പരാതി

13,999 രൂപ മുതല്‍ വില, കരുത്തുറ്റ 7000 mAh ബാറ്ററി; റിയല്‍മി നര്‍സോ 90 സീരീസ് വിപണിയില്‍

ഐപിഎല്ലില്‍ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത; വെങ്കിടേഷ് അയ്യര്‍ക്ക് 7 കോടി

SCROLL FOR NEXT