Nivin Pauly ഫെയ്സ്ബുക്ക്
Entertainment

പ്രഖ്യാപിച്ച ഏഴില്‍ അഞ്ചും ഉപേക്ഷിച്ചു? രണ്ടും കല്‍പ്പിച്ചുള്ള തിരിച്ചുവരവ് ശ്രമമോ? നിവിന്‍ പോളിക്ക് സംഭവിക്കുന്നതെന്ത്?

നിവിന്‍ പോളിയെ പോലെ തന്നെ ആരാധകരും കാത്തിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ യുവനിരയിലെ പ്രധാനിയാണ് നിവിന്‍ പോളി. എന്നാല്‍ ഇന്ന് തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് നിവിന്‍ പോളി കടന്നു പോകുന്നത്. തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് ദിവസം പിന്നിട്ട നായകന്‍ ഇന്ന് ഹിറ്റ് കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. കോവിഡിന് ശേഷം നിവിന്‍ പോളിയുടേതായി തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല.

അതേസമയം നിവിന്‍ പോളിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. പോസിറ്റീവ് റിപ്പോര്‍ട്ട് വരുന്ന സിനിമ സംഭവിച്ചാല്‍ ആരാധകര്‍ ഇളക്കി മറിക്കുമെന്നുറപ്പാണ്. നിവിന്‍ പോളിയുടേതായി നിരവധി സിനിമകള്‍ ഇപ്പോള്‍ അണിറയിലുണ്ട്. എന്നാല്‍ സമീപകാലത്തായി പ്രഖ്യാപിക്കെപ്പട്ട പല നിവിന്‍ പോളി സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിവിന്‍ പോളിയുടേതായി പ്രഖ്യാപിച്ച ഏഴ് സിനിമകളില്‍ അഞ്ച് സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവയുടെ പോസ്റ്ററുകളും നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല, താരം, ബിസ്മി സ്‌പെഷ്യല്‍, ഡോള്‍ബി ദിനേശന്‍, ശേഖരവര്‍മ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിന്‍ പോളി പിന്‍വലിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകര്‍.

വളരെ നേരത്തെ പ്രഖ്യാപിക്കുകയും, ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സിനിമകളാണ് ഇതെല്ലാം എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതേസമയം നടക്കാന്‍ സാധ്യതയില്ലാത്ത സിനിമകള്‍ ഉപേക്ഷിച്ച്, കരിയറില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നിവിന്‍ പോളിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ തന്റെ സേഫ് സോണിലുള്ള സിനിമകള്‍ ചെയ്ത് തിരികെ വരാനാണ് ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.

നിവിന്‍ പോളിയുടേതായി ഒരുങ്ങുന്ന സിനിമകളിലൊന്ന് സര്‍വ്വം മായ ആണ്. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ. പിന്നാലെ ഗിരീഷ് എഡി ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഒരുങ്ങുന്നുണ്ട്. മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. പോസ്റ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്ന ഒരൊറ്റ സിനിമയ്ക്കായ് നിവിന്‍ പോളിയെ പോലെ തന്നെ ആരാധകരും കാത്തിരിക്കുകയാണ്.

Nivin Pauly dropped five out seven announced projects. what is happening to him asks social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

പഴകിയ വസ്ത്രങ്ങൾ പോലും പുത്തനാകും

SCROLL FOR NEXT