Nivin Pauly ഫെയ്സ്ബുക്ക്
Entertainment

'നന്മയുടെ ഒരു സൈഡും ഇല്ലാത്ത വില്ലൻ'; 'ബെൻസി'ലെ കഥാപാത്രത്തെക്കുറിച്ച് നിവിൻ പോളി

പുതിയ കാരക്ടർ ആയിട്ടാണ് രണ്ടാമത് വരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വരുന്ന പുതിയ ചിത്രമാണ് ബെൻസ്. ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായെത്തുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇപ്പോഴിതാ ബെൻസിലെ വില്ലൻ വേഷത്തെക്കുറിച്ച് പറയുകയാണ് നിവിൻ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്.

"വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമായിരുന്നു. ഒരു ഭയങ്കര വില്ലൻ, നന്മയുടെ ഒരു സൈഡും അയാൾക്ക് വരരുത്... അങ്ങനെയൊരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു എനിക്ക്. കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താല്പര്യമുള്ളതു പോലെ തോന്നില്ലേ.

അങ്ങനെയിരിക്കുമ്പോഴാണ് ഈ ബെൻസിന്റെ കഥ വരുന്നത്. ആദ്യം വേറെ കഥാപാത്രമായിരുന്നു. പിന്നീട് അവർ ലോകേഷുമായിട്ടൊക്കെ സംസാരിച്ചതിന് ശേഷമാണ് മെയിൻ വില്ലനാക്കാം എന്ന തീരുമാനത്തിലേക്ക് വരുന്നത്. അങ്ങനെ അവർ രണ്ടാമതെ എന്റെ അടുത്ത് വന്നു. പുതിയ കാരക്ടർ ആയിട്ടാണ് രണ്ടാമത് വരുന്നത്.

അതെനിക്ക് ഭയങ്കര രസമായിട്ട് തോന്നി. മെയിൻ വില്ലൻ കഥാപാത്രം തന്നെയാണ്. അതും ഞാൻ നന്നായിട്ട് എൻജോയ് ചെയ്തു. ചെറിയൊരു ഡാർക്ക് ഹ്യൂമർ ലൈൻ അതിലുണ്ട്. സീരിയസ് ഹ്യൂമർ ഉണ്ട് താനും ഒരു മെയിൻ വില്ലൻ സാധനവുമുണ്ട്".- നിവിൻ പറഞ്ഞു.

രാഘവ ലോറൻസും സംയുക്തയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ആണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും. അജു വർ​ഗീസും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Nivin Pauly talks about Benz movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തകർച്ച നേരിട്ട ഒരു സംസ്ഥാനത്തും സിപിഎം ഇതുവരെ തിരിച്ചു വന്നിട്ടില്ല; ഇനി പോരാട്ടം ബിജെപിയും കോൺ​ഗ്രസും തമ്മിൽ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ കേരളം പിടിക്കും'

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

ഈ ഒരൊറ്റ ഐറ്റം മതി മുഖത്തെ കരിവാളിപ്പിനോട് ബൈ പറയാൻ

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day

SCROLL FOR NEXT