Niyas Backer 
Entertainment

'നിങ്ങള്‍ ഞങ്ങളെ കളിയാക്കുന്ന ടീമാണല്ലോ'; ആ ഉദ്യോഗസ്ഥന്‍ ചോദിച്ചു; എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു: നിയാസ് ബക്കര്‍

എന്നെ കാണുമ്പോല്‍ വലിയ രീതിയില്‍ സ്വീകരിച്ച് വേണ്ട സഹായങ്ങള്‍ നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജനപ്രിയ പരിപാടിയാണ് മറിമായം. സോഷ്യല്‍ മീഡിയ സറ്റയറില്‍ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച പരിപാടി. സര്‍ക്കാര്‍ ഓഫീസുകളേയും ഭരണകൂടത്തേയും സമൂഹത്തേയുമൊക്കെ ഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന പരിപാടി മലയാളി ജീവിതത്തിന്റെ ഭാഗമാണ്. മറിമായത്തില്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുന്ന നടനാണ് നിയാസ് ബക്കര്‍.

മറിമായം കാരണം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും രസകരമായ പ്രതികരണങ്ങളെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുമ്പോല്‍ പ്രത്യേക സ്വീകരണം ലഭിക്കാറുണ്ടെന്നാണ് നിയാസ് പറയുന്നത്.

''അഭിനേതാവ് എന്ന നിലയില്‍ വളരാന്‍ മറിമായം ഒരുപാട് സഹായിച്ചു. എല്ലാവരും ആ കഥാപാത്രത്തിലൂടെ തിരിച്ചറിയാന്‍ തുടങ്ങി. രസകരമായ അനുഭവങ്ങളുണ്ടായി. ചില ഗവണ്‍മെന്റ് ഓഫീസുകളില്‍ പോകുമ്പോള്‍ താമസം വരുമല്ലോ. എന്നാല്‍ എന്നെ കാണുമ്പോല്‍ വലിയ രീതിയില്‍ സ്വീകരിച്ച് വേണ്ട സഹായങ്ങള്‍ നല്‍കും'' എന്നാണ് നിയാസ് പറയുന്നത്.

''ഈയിടെ എന്റെ പേരില്‍ റേഷന്‍ കാര്‍ഡ് എടുക്കാന്‍ സപ്ലൈ ഓഫീസില്‍ ചെന്നു. 'നിങ്ങള്‍ ഞങ്ങളെ കളിയാക്കുന്ന ടീമാണല്ലോ' അവിടുന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു. 'അത് നിങ്ങളെയല്ല, ഒന്നും ചെയ്യാതിരിക്കുന്ന ആളുകളെയാന്ന്' ഞാന്‍ തിരിച്ചു പറഞ്ഞു. അവിടെയുള്ളവരെല്ലാം അത് കേട്ട് ചിരിച്ചു. സപ്ലൈ ഓഫീസര്‍ എന്നെ വിളിച്ച് കാര്യം തിരക്കി വേഗം തന്നെ കാര്‍ഡ് ശരിയാക്കി തന്നു. ഒരു മാസം കൊണ്ട് കിട്ടേണ്ട കാര്‍ഡ് പെട്ടെന്ന് കിട്ടി'' എന്നും നിയാസ് പറയുന്നു

ഒരു കലാകാരനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് അങ്ങനെ സഹായിച്ചതെന്നാണ് നിയാസ് പറയുന്നത്. സിനിമയിലും സജീവമാണ് നിയാസ്. എല്‍ ക്ലാസിക്കോയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. സ്വാമിയും വര്‍ക്കിയും എന്ന ചിത്രവും അണിയറയിലുണ്ട്.

Niyas Backer recalls a funny incident when he went to a government office.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌

വിട്ടുമാറാത്ത പനി: ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

അനായാസം കിവികള്‍; ഇന്ത്യക്ക് 7 വിക്കറ്റ് തോല്‍വി

'ചിലപ്പോൾ പ്രശ്നം നിങ്ങൾ ചെയ്ത കാര്യമല്ല, മറിച്ച് അത് ചെയ്യാൻ ആർക്കൊക്കെ അനുവാദമുണ്ടായിരുന്നു എന്നതാണ്'; ഇരട്ടത്താപ്പിനെക്കുറിച്ച് നടി

Delhi Protest: ഗ്യാനേഷിൻറ രാജിവരെ പ്രക്ഷോഭം തുടരും