Jailer 2 ഇൻസ്റ്റ​ഗ്രാം
Entertainment

'കാവാല'യ്ക്കും മുകളിൽ, ഇത്തവണ തമന്നയില്ല; 'ജയിലർ 2' വിൽ ഐറ്റം ഡാൻസുമായി നോറ ഫത്തേഹി

ചിത്രത്തിൽ ഒരു ഐറ്റം ഡാൻസുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വാനോളം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2023 ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ തുടർഭാ​ഗമായാണ് ജയിലർ 2 ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

നിലവിൽ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. അതേസമയം രജനിയും നോറയും ഒന്നിക്കുന്ന പാട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തെന്നിന്ത്യൻ സ്റ്റൈലിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. രജനികാന്തിനൊപ്പം എട്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് നോറ ഡേറ്റ് കൊടുത്തിരിക്കുന്നത് എന്നാണ് വിവരം. അതേസമയം ജയിലറിൽ കാവാല എന്ന ഐറ്റം ഡാൻസിൽ രജനികാന്തിനൊപ്പം തമന്നയാണ് എത്തിയത്.

ഈ പാട്ട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായി മാറുകയും ചെയ്തു. ആക്ഷൻ-കോമഡി ഴോണറായാണ് ജയിലർ 2 ഒരുങ്ങുന്നത്. അടുത്ത വർഷം ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. നടി വിദ്യ ബാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തും.

Cinema News: Nora Fatehi joins Jailer 2 for a dance number.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT