ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോസ്റ്റര്‍, ഷിനു ശ്യാമളന്‍/ഫെയ്‌സ്ബുക്ക്‌ 
Entertainment

'കിടക്കയില്‍ മാത്രമല്ല, ഇടയ്ക്ക് കുളിമുറിയിലും ലിവിങ് റൂമിലും അടുക്കളയിലുമൊക്കെയാവാം' ; കുറിപ്പ്

'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാംവണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും?'; കുറിപ്പ് 

Author : സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം അടുക്കളയെക്കുറിച്ചു മാത്രമല്ല, സ്ത്രീ ലൈംഗികതയെക്കുറിച്ചും വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടത്. 'ഫോര്‍ പ്ലേ ഉണ്ടെങ്കില്‍' എന്ന നായികയുടെ വാക്കില്‍ പിടിച്ച് മലയാളികള്‍ ഇന്റര്‍നെറ്റില്‍ അതു തിരഞ്ഞുപോയതും വാര്‍ത്തയായി. ഫോര്‍ പ്ലേ മാത്രമല്ല, ലൈംഗികതയെത്തന്നെ കുറെക്കൂടി തുറന്ന സമീപനത്തോടെ കാണേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഈ കുറിപ്പില്‍. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസമാണോ ലൈംഗിക ബന്ധം എന്ന് ചോദിക്കുന്നു, കുറിപ്പില്‍ ഷിനു ശ്യാമളന്‍.

കുറിപ്പു വായിക്കാം.

'ലൈറ്റ് ഓഫ് ആക്കുവല്ലേ'.. 
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ.
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്‌ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?
ക്‌ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണര്‍വ് നല്‍കാം. 
എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി െ്രെട ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക. 
കിടക്കയില്‍ മാത്രം െ്രെട ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക.
തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്‌റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്‌സ് ടോയ്‌സ് െ്രെട ചെയ്യാവുന്നതാണ്.
സെക്‌സില്‍ മെല്ലെ ഫോര്‍പ്‌ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്‌സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്‌സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം.

The great indian kitchen സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത്..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍