Toxic 
Entertainment

'ചെറുതായിട്ട് ആളൊന്ന് മാറിയിട്ടുണ്ട്'; ടോക്‌സിക് ടീസറിലുള്ളത് നതാലിയല്ല, 'സെമിത്തേരി ഗേളി'നെ പരിചയപ്പെടുത്തി ഗീതു

തങ്ങള്‍ കണ്ടെത്തിയ നതാലി അല്ലേ യഥാര്‍ത്ഥത്തില്‍ യഷിനൊപ്പമുള്ളത് എന്ന ആശങ്കയിലാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനായ ടോക്‌സിക് ആണ്. ചിത്രത്തിലെ യഷിന്റെ ക്യാരക്ടറുടെ ഇന്‍ട്രോ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. യഷിന്റെ ജന്മദിനഘോഷത്തിന്റെ ഭാഗമായ പുറത്തു വിട്ട വിഡിയോ വൈറലായി മാറിയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പിന്നാലെ വിവാദവും ഉടലെടുത്തു.

വിഡിയോയിലെ ചൂടന്‍ രംഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. യഷ് അവതരിപ്പിക്കുന്ന റായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, കാറിനുള്ളിലെ സെക്‌സ് രംഗത്തോടെയാണ്. ഇതിന്റെ പേരില്‍ ചിത്രത്തിന്റെ സംവിധായക ഗീതു മോഹന്‍ദാസ് കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്.

ഈ രംഗത്തില്‍ യഷിനൊപ്പം അഭിനയിച്ച നടിയെ തേടിയും ഇതിനിടെ ചിലര്‍ ഇറങ്ങിത്തിരിച്ചു. ഉക്രേനിയന്‍ നടിയായ നതാലി ബേണ്‍ ആണ് ചിത്രത്തിലുള്ളതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ആ കണ്ടെത്തല്‍ ശരി വെക്കും വിധത്തില്‍ നതാലി ടോക്‌സിക്കിന്റെ ടീസര്‍ ഇന്‍സ്റ്റയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. തന്നെ തേടിയെത്തിയ ആരാധകരുടെ മേസേജുകളും താരം പങ്കുവച്ചിരുന്നു.

പിന്നാലെ നതാലി സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറി. ടോക്‌സിക് ഗേള്‍ എന്ന പേരും സോഷ്യല്‍ മീഡിയ അവര്‍ക്ക് നല്‍കി. എന്നാല്‍ ആരാധകര്‍ക്ക് ചെറുതായി ആളൊന്ന് മാറിയോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന സംശയം. ഇതിന് കാരണം ഗീതു മോഹന്‍ദാസ് പങ്കുവച്ച സ്റ്റോറിയാണ്. ' ഈ സുന്ദരിയാണ് എന്റെ സെമിത്തേരി ഗേള്‍' എന്ന് പറഞ്ഞ് ഗീതു പരിചയപ്പെടുത്തിയത് മറ്റൊരു നടിയെയാണ്.

ബിയാട്രിസ് ബാച്ച് എന്ന നടിയുടെ ചിത്രമാണ് ഗീതു പങ്കുവച്ചിരിക്കുന്നത്. ഇതോടെ തങ്ങള്‍ കണ്ടെത്തിയ നതാലി അല്ലേ യഥാര്‍ത്ഥത്തില്‍ യഷിനൊപ്പമുള്ളത് എന്ന ആശങ്കയിലാണ് ആരാധകര്‍. ഗീതു തന്നെ പരിചയപ്പെടുത്തിയ സ്ഥിതിയ്ക്ക് ബിയാട്രിസ് തന്നെയാകണം യഷിനൊപ്പമുള്ളതെന്നാണ് അനുമാനം. നതാലി ടീസറും മറ്റും പങ്കുവച്ചത് ഒരുപക്ഷെ സിനിമയില്‍ മറ്റേതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാലോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയോടുള്ള പ്രതികരണമോ ആകാം എന്നാണ് കരുതുന്നത്.

It's not Natali, Geethu Mohandas introduces Cemetry girl from Toxic teaser.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലിലേക്ക്

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

ഇപ്പോഴാ ശരിക്ക് നിന്ന് കത്തിയത്! പ്രഭാസിനോടുള്ള ആരാധന മൂത്ത് ആരതി ഉഴിയലും പടക്കം പൊട്ടിക്കലും; തിയറ്ററിൽ തീപിടുത്തം

എന്നോടുള്ള പലരുടേയും ദേഷ്യത്തിന് കാരണം രാഷ്ട്രീയം; സജീവ പാര്‍ട്ടി പ്രവര്‍ത്തകയല്ല, ആ ക്രെഡിറ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്കുള്ളത്'

മികച്ച തുടക്കമിട്ട് കിവികള്‍; ബ്രേക്ക് ത്രൂ തേടി ഇന്ത്യ

SCROLL FOR NEXT