Nyla Usha 
Entertainment

പുണ്യാളന്‍ അഗര്‍ബത്തീസ് 2ന്റെ തിരക്കഥ ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് അവര്‍ എന്നെ പടമാക്കി: നൈല ഉഷ

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും നൈല ഉഷയും ഒരുമിക്കുന്ന ചിത്രമാണ് മായന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും നൈല ഉഷയും ഒരുമിക്കുന്ന ചിത്രമാണ് മായന്‍. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ഭാര്യയും ഭര്‍ത്താവുമായെത്തി കയ്യടി നേടിയ ജോഡിയാണ് ജയസൂര്യയും നൈലയും. ജിതിന്‍ കെ ജോസ് ഒരുക്കുന്ന മായനിലും ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരുമെത്തുന്നത്. മായനിലേക്ക് താന്‍ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ.

''ഈ സിനിമയിലേക്ക് വരുമ്പോള്‍ എന്റെ ഏറ്റവും വലിയ കംഫര്‍ട്ട്, സിനിമയിലെ എന്റെ ആദ്യത്തെ സുഹൃത്തായ ജയസൂര്യയാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്ന സിനിമയാണിത്. എന്റെ കഥാപാത്രത്തിന്റെ പേര് സിമി എന്നാണ്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാന്‍ ഒരിക്കലും ഡിഫറന്റ് ആയൊരു ഭാര്യ ആകത്തേയില്ല. വളരെയധികം സ്‌നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനില്‍ നിങ്ങള്‍ എങ്ങനെ കണ്ടുവോ, അതേ പോലെ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നൊരു ഭാര്യയായിട്ടാണ് ഈ സിനിമയിലും ഞാന്‍ അഭിനയിക്കുന്നത്.'' എന്നാണ് നൈല പറയുന്നത്.

മായന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നൈല ഉഷ. അതേസമയം എന്തുകൊണ്ടാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാതിരുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നൈല ഉഷ മറുപടി നല്‍കുന്നുണ്ട്.

''നിങ്ങളത് ജയേട്ടനോട് ചോദിക്ക്. ജയേട്ടനോട് ചോദിച്ചാല്‍ എന്നോട് ചോദിക്കണ്ട, സിനിമയുടെ സംവിധായകനോട് ചോദിക്കാന്‍ പറയും. പുണ്യാളന്‍ അഗര്‍ബത്തീസ് ടുവിന്റെ തിരക്കഥ ഞാന്‍ കേട്ടു, എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞതു കൊണ്ട് അവര്‍ എന്നെ പടമാക്കിയതാണ്'' എന്നാണ് നൈല ഉഷ തമാശരൂപേണ പറയുന്നത്.

അതേസമയം കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് ഒരുക്കുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. മിസ്റ്ററി ഡാര്‍ക് ത്രില്ലറാണ് ചിത്രം. കറുത്തച്ചനൂട്ട് അടക്കമുള്ള തീമുകളിലൂടെയാണ് സിനിമ കഥ പറയുന്നത്. ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Nyla Usha reveals why she was not in Punyalan Agarbattis 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം

മുടി കറുക്കാൻ, വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്ത ഹെയർ ഡൈ

ബി.കോം കഴിഞ്ഞോ? സി-ഡിറ്റിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ആകാം, ശമ്പളം 31,020 രൂപ വരെ

സിവിൽ എഞ്ചിനീയറിങ് യോഗ്യതയുണ്ടോ? KIIDC-യിൽ ഇന്റേൺഷിപ്പ് ട്രെയിനിയാകാം