Prithviraj, Rahul Sadasivan, Manju Warrier 
Entertainment

'ഒടിയനാകാന്‍' പൃഥ്വിരാജ്; നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവന്‍ ചിത്രം ആരംഭിച്ചു

ഡീയസ് ഈറയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഭ്രമയുഗത്തിനും ഡീയസ് ഈറയ്ക്കും ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍. പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഇന്ന് പൂജ ചടങ്ങ് നടന്നു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സുപ്രിയ മേനോന്‍,മല്ലിക സുകുമാരന്‍, രാഹുല്‍ സദാശിവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്ത് ദിവസത്തെ ചിത്രീകരണമാണ് പൃഥ്വിരാജിന് ഒടിയനിലുള്ളത്. മഞ്ജു വാര്യര്‍ക്കുള്ളത് പതിനഞ്ച് ദിവസവും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കുന്നു. രാഹുല്‍ തന്നയൊണ് കഥയും തിരക്കഥയും. ഹൊറര്‍ ചിത്രമായ ഒടിയന്‍ നിര്‍മിക്കുന്നത് ബോളിവുഡ് നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഭ്രമയുഗത്തിലും ഡീയസ് ഈറെയിലും ഞെട്ടിച്ചത് പോലെ ഇത്തവണയും രാഹുല്‍ ഞെട്ടിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മഞ്ജു മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. എമ്പുരാനിലാണ് മഞ്ജു ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. ഓണത്തിന് തിയേറ്ററുകളിലെത്തിയ ഖലീഫയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് മലയാളത്തിലേക്ക് ചുവടുറപ്പിക്കുന്ന ചിത്രമെന്ന നിലയിലും ഒടിയന്‍ ശ്രദ്ധേയമാണ്.

Rahul Sadasivan movie Odiyan, starring Prithviraj and Manju Warrier starts rolling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപ വരുമാനം; ഗ്യാരണ്ടീഡ് റിട്ടേണ്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീം

മുഖ്യമന്ത്രിയുടെ 'കെഎസ്ഇബി എഐ ഡാൻസ് വിഡിയോ' ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു: നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നടപടി

147 കൊല്ലം, ഒരു ബാറ്റർക്കും സാധിച്ചില്ല! അപൂർവ റെക്കോർഡിൽ ജോ റൂട്ട്

വേലി തന്നെ വിളവു തിന്നു; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്