Omar Lulu ഫെയ്സ്ബുക്ക്
Entertainment

'ഷീലു മാഡത്തിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും തിരികെ കൊടുത്ത അനൂപ് ചേട്ടനും ധ്യാന്‍ സാറും'; പരിഹസിച്ച് ഒമര്‍

'ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍'

സമകാലിക മലയാളം ഡെസ്ക്

നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമിനേയും നടന്മാരായ അനൂപ് മേനോനേയും ധ്യാന്‍ ശ്രീനിവാസനേയും പരിഹസിച്ച് സംവിധായകന്‍ ഒമര്‍ ലുലു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രവീന്ദ്രാ നീ എവിടെ?' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഷീലു നടത്തിയൊരു പരാമര്‍ശത്തിന് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് ഒമര്‍ ലുലു. ബാഡ് ബോയ്‌സിന്റെ സംവിധാനം ഒമര്‍ ലുലു ആയിരുന്നു.

ബാഡ് ബോയ്‌സിലൂടെ ഷീലുവിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും അനൂപ് മേനോനും ധ്യാനും ചേര്‍ന്ന് തിരിച്ചു വാങ്ങിക്കൊടുത്തുവെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.

''ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്പ്റ്റുകള്‍ എഴുതി സമ്മാനിച്ച ധ്യാന്‍ സാറും കൂടി മറ്റൊരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നല്‍കി കൊണ്ട് നായികയും നിര്‍മാതാവുമായ ഷീലു മാഡത്തിന് ബാഡ്‌ബോയ്‌സിലൂടെ നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കരും തിരികെ വാങ്ങിക്കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍'' എന്നാണ് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാന്‍ അധികനേരം വന്നില്ല. നിരവധി പേര്‍ കമന്റുകളുമായി എത്തി. ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് ഒമര്‍ നല്‍കിയ മറുപടി അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. അത് സൗഹൃദപൂര്‍വ്വമുള്ള സര്‍ക്കാസമാണ് എന്നായിരുന്നു.

സംഭവം ചര്‍ച്ചയായി മാറിയതോടെ ഒമര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഡിലീറ്റാക്കിയെങ്കിലും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'ഇക്ക പോസ്റ്റ് മുക്കാന്‍ ആണെകില്‍ പ്രൈവറ്റ് ആക്കി ഇട്ട് നിങ്ങള്‍ തന്നെ കണ്ടാ പോരെ' എന്നായിരുന്നു ഒരാള്‍ പങ്കിട്ട കമന്റ്.

Omar Lulu makes fun of Sheelu Abraham, Anoop Menon And Dhyan Sreenivasan. Later deleted the post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT