Mohanlal and Mammootty  ഫയല്‍
Entertainment

'ആറ് വര്‍ഷം മോഹന്‍ലാലിന് കൊടുത്തില്ലേ, ഇക്കൊല്ലവും അയാള്‍ക്ക് തന്നെ ബെസ്റ്റ് ആക്ടര്‍ കൊടുത്തോ'; കമ്മിറ്റിയെ വിറപ്പിച്ച മമ്മൂട്ടി

സ്ഥിരം മികച്ച നടന്‍ മോഹന്‍ലാല്‍. പിന്നെ അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന ആളുമായി മോഹന്‍ലാല്‍

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്‍ലാലും. അതേസമയം മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യം മലയാളമുള്ളിടത്തോളം കാലം മലയാളി പരസ്പരം ചോദിച്ചു കൊണ്ടേയിരിക്കുന്ന ഒന്നുമാണ്. ഇരുവരും കരിയറില്‍ നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരിക്കലും മായ്ക്കാനാകാത്ത രണ്ട് ഏടുകളാണ്. വലിപ്പെച്ചറുപ്പത്തിന്റെ കണക്കുകളെല്ലാം ഇന്ന് അപ്രസക്തമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ലഭിച്ചൊരു അവാര്‍ഡ് മമ്മൂട്ടി നിരസിച്ചു. തുടര്‍ച്ചയായി മോഹന്‍ലാലിന് നല്‍കപ്പെട്ടൊരു അവാര്‍ഡ് ആയിരുന്നു അത് എന്നതായിരുന്നു മമ്മൂട്ടിയുടെ നിരസിക്കലിന് പിന്നിലെ കാരണം. രസകരമായ ആ കഥ പണ്ടൊരിക്കല്‍ ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു. ആ വാക്കുകളിലേക്ക്:

പാലക്കാട് വരവേല്‍പ്പ് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം രാവിലെ ഞാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ കോളിങ് ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മോഹന്‍ലാല്‍ നില്‍ക്കുന്നു. അദ്ദേഹം വളരെ ഗൗരവ്വത്തില്‍ എന്നോട് പറഞ്ഞു, ഒരു സന്തോഷ വാര്‍ത്തയുണ്ട്. ബാംഗ്ലൂര്‍ കലാവേദിയുടെ ഇത്തവണത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ശ്രീനിവാസനാണ്. കൊള്ളാം, സന്തോഷം എന്ന് ഞാനും പറഞ്ഞു.

ബാംഗ്ലൂര്‍ കലാവേദി എന്ന മലയാളികളുടെ അസോസിയേഷനെക്കുറിച്ച് ഞാന്‍ അതിന് മുമ്പും കേട്ടിട്ടുണ്ട്. ഈ പറഞ്ഞ കാലയളവിനും അഞ്ചാറു കൊല്ലം മുമ്പ് തുടങ്ങിയതാണ് അവരുടെ അവാര്‍ഡ്. ആറ് വര്‍ഷമായി സ്ഥിരമായി ഏറ്റവും നല്ല നടന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആദ്യം ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് കൊടുത്ത ശേഷം മോഹന്‍ലാലും അസോസിയേഷന്റെ ആളുകളും തമ്മില്‍ നല്ല ആത്മബന്ധമുണ്ടായി. പിന്നെ മറ്റാര്‍ക്കും ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് അവര്‍ക്ക് കൊടുക്കാന്‍ പറ്റാതായി.

സ്ഥിരം മികച്ച നടന്‍ മോഹന്‍ലാല്‍. പിന്നെ അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന ആളുമായി മോഹന്‍ലാല്‍. ഒരിക്കല്‍ മോഹന്‍ലാല്‍ തന്നെ ഒരു ചേഞ്ചിന് വേണ്ടി മികച്ച നടന്‍ ഒന്ന് മാറ്റിക്കൊടുക്കാം എന്ന് പറഞ്ഞു. അങ്ങനെ അവരെല്ലാം മമ്മൂട്ടിയ്ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. സ്ഥിരമായി മോഹന്‍ലാലിന് ബെസ്റ്റ് ആക്ടര്‍ കൊടുക്കുന്നതൊക്കെ മമ്മൂട്ടിയ്ക്ക് അറിയാം. കലാവേദിയുടെ ഭാരവാഹികള്‍ മമ്മൂട്ടിയെ ചെന്നു കണ്ടു. ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് താങ്കള്‍ക്കാണെന്നും അത് സ്വീകരിക്കാന്‍ വരണമെന്നും പറഞ്ഞു.

മമ്മൂട്ടി ഒന്ന് നോക്കിയ ശേഷം, നിങ്ങള്‍ അഞ്ചാറു കൊല്ലമായി സ്ഥിരമായി ഒരാള്‍ക്ക് തന്നല്ലേ കൊടുക്കുന്നത്. ഇത്തവണേയും അയാള്‍ക്ക് തന്നെ കൊടുത്താല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ അവര്‍ പോയി. മമ്മൂട്ടി ആ അവാര്‍ഡ് സ്വീകരിക്കാനും പോയില്ല. അങ്ങനെയുള്ളൊരു അവാര്‍ഡ് ആണ് കലാവേദിയുടേത്.

മാര്‍ച്ച് ഏഴിന് ബാംഗ്ലൂര്‍ വച്ച് നടക്കുന്ന ഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് വിതരണം. ശ്രീനിവാസന്‍ വരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അന്ന് ഞാന്‍ സംവിധാനം ചെയ്യുന്ന വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ ഷൂട്ടുണ്ടെന്നും വരാന്‍ നിവൃത്തിയില്ലെന്നും ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ വളരെ നേരം ആലോചിച്ച ശേഷം അപ്പോള്‍ തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് പപ്പേട്ടന് കൊടുക്കാമല്ലേ എന്ന് ചോദിച്ചു.

പപ്പേട്ടന്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് പി പദ്മരാജനെയാണ്. എനിക്ക് ഉള്ളില്‍ ചിരി വന്നു. എനിക്ക് പോകാന്‍ പറ്റാത്തതു കൊണ്ട് പി പദ്മരാജന്‍ എന്ന പ്രഗല്‍ഭനായ തിരക്കഥാകൃത്തിനെ ഏറ്റവും നല്ല തിരക്കഥാകൃത്തായി തെരഞ്ഞെടുക്കുന്ന അവസ്ഥ. ഓള്‍ ദ ബെസ്റ്റും പറഞ്ഞ് മോഹന്‍ലാല്‍ പോയി.

When Mammootty denied best actor award that was given to Mohanlal for six years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശനെ വെട്ടുമോ?; ചെന്നിത്തല നാളെ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ്; മര്‍ദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവില്‍

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു'

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

SCROLL FOR NEXT