Sagar Alias Jacky Instagram
Entertainment

'ഓസാമ' ഐറ്റം സോങ് ചോദിച്ചുവാങ്ങി ചെയ്തത്; അമലിന്റെ എല്ലാ സിനിമകളും ഫേവറേറ്റ്: ജ്യോതിർമയി

അമൽ ചെയ്യുന്ന പ്രൊജക്ടുകൾ ഞാൻ ഒരു രീതിയിലും ചികഞ്ഞ് കുറ്റവും കുറവുകളും കണ്ടുപിടിക്കാറില്ല. അതിൽ ഞാൻ ബയസ്ഡ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ അമൽ നീരദിന്റെ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി'യിലെ ഐറ്റം സോങ്ങിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ജ്യോതിർമയി. അമൽ നീരദിന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ ഒരു പേര് മാത്രം പറയാനാകില്ലെന്നാണ് താരം പറയുന്നത്.

അമൽ ചെയ്യുന്ന എല്ലാ പ്രൊജക്ടുകളും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്നും അവയുടെ കുറ്റവും കുറവുകളും കണ്ടെത്താൻ ശ്രമിക്കാറില്ലെന്നും ജ്യോതിർമയി പറഞ്ഞു.'ബാച്ചിലർ പാർട്ടി ഡ്യൂക്സി'ന്റെ പ്രചാരണത്തിന്റെ ഭാഗമായി 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജ്യോതിർമയിയുടെ പ്രതികരണം.

"അമലിന്റെ സിനിമകളിൽ ഒന്നും എനിക്ക് ഏറ്റവും ഫേവറേറ്റ് എന്ന് പറയാൻ പറ്റില്ല. അമൽ ചെയ്യുന്ന എല്ലാ പ്രൊജക്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു രീതിയിലും അത് ചികഞ്ഞുചികഞ്ഞ് കുറ്റവും കുറവുകളും കണ്ടുപിടിക്കാറില്ല. അതിൽ ഞാൻ ബയസ്ഡ് ആണ്. അതിലൊരെണ്ണം ഫേവറേറ്റ് എന്ന് പറയാനില്ല. എല്ലാം എനിക്ക് ഫേവറേറ്റ് മൂവീസാണ്," ജ്യോതിർമയി പറഞ്ഞു.

അമൽ നീരദിന്റെ 'സാഗർ ഏലിയാസ് ജാക്കി'യിൽ താൻ അവതരിപ്പിച്ച ഐറ്റം സോങിനെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. ചിത്രത്തിലെ 'ഓസാമ' എന്ന ഗാനത്തിലെ വേഷം അമലിനോട് നേരിട്ട് ചോദിച്ചുവാങ്ങിയതാണെന്നാണ് ജ്യോതിർമയിയുടെ വെളിപ്പെടുത്തൽ.

"അമൽ നീരദിനോട് ചോദിച്ചുവാങ്ങി ചെയ്ത റോളാണ് സാഗർ ഏലിയാസ് ജാക്കിയിലെ ഐറ്റം സോങ്. ഓസാമ സോങ്. അമൽ ഈ ചിത്രത്തിൽ ഐറ്റം സോങ് ചെയ്യുന്നെങ്കിൽ അത് ഞാൻ ചെയ്യട്ടേ എന്ന് ചോദിച്ച് വാങ്ങിയതാണ്," ജ്യോതിർമയി പറഞ്ഞു.

2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി റീലോഡഡ്' സംവിധാനം ചെയ്തത് അമൽ നീരദാണ്. ചിത്രത്തിലെ 'ഓസാമ' ഗാനത്തിലെ ജ്യോതിർമയിയുടെ പ്രകടനം അന്ന് ശ്രദ്ധ നേടിയിരുന്നു. 2015ലാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരായത്. അതേസമയം, അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ബാച്ചിലർ പാർട്ടി ഡ്യൂ' ആണ് ജ്യോതിർമയിയുടെ പുതിയ ചിത്രം.

'Osama' item song was something I requested to do; all of Amal Neerad's films are my favorites: Jyothirmayi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

'മഞ്ജു വാര്യർ എനിക്ക് കേവലമൊരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല, എന്റെ വാപ്പിച്ചിയുടെ മകൾ'; കുറിപ്പുമായി നിയാസ് ബക്കർ

വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്ത് വെടിവെപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു

കാശിയാത്രയിൽ ഇഷ്ടപ്പെട്ട വസ്തു ഉപേക്ഷിക്കുന്നത് എന്തിന്?; പിന്നിലെ ആത്മീയസന്ദേശം എന്ത്?