Palappu 
Entertainment

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ

'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന 'പാലപ്പൂ' വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ നടന്നു. സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പാലപ്പൂ. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.

ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവ് ഷെബിൻ ബെക്കർ, ഛായാഗ്രാഹകനും നിർമ്മാതാവുമായ ജോമോൻ ടി ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പാലപ്പൂ'വിനുണ്ട്. റുവൈസ് ഷെബിനാണ് സഹനിർമ്മാതാവ്.

Palappu

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുജൈ കുമാർ എസ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ, ഫൈനാൻസ് കൺട്രോളർ: ഉദയൻ കാപ്രാശ്ശേരി, വിഎഫ്എക്സ്: സാലിം ലാഹിർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, അസി ഡയറക്ടർമാർ : മിഥുൻ ലാൽ , അജയ് ഉണ്ണിരാജൻ, റിസാൽ ദർ സി. എസ്, അസോ. സിനിമാറ്റോഗ്രാഫർ : ശ്രീബാൽ എൻ, നിഥിൻ നായർ, അസി. സിനിമാറ്റോഗ്രാഫർ : റിയാസ് അഹമ്മദ് എ , വിതരണം : സെൻട്രൽ പിക്ചേഴ്‌സ് , ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ, പി ആർ ഒ: ആതിര ദിജിത്ത്.

Palappu starring Baby Jean and Sidharth Bharathan begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി