Pandalam Balan 
Entertainment

ഭജനക്കാരന്‍ അല്ലല്ലോ, എന്റെ നിറം കറുപ്പല്ലേ; പാട്ട് കൊള്ളാമെങ്കില്‍ മാത്രം അംഗീകരിച്ചാല്‍ മതി: പന്തളം ബാലന്‍

നന്ദഗോവിന്ദം ഭജന്‍ എന്നത് കുന്തിരിക്കം ഭജന്‍ ആയി, നാട് എങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജാതി-മതഭേദമന്യേ മനുഷ്യരെല്ലാം തുല്യരാണെന്ന് ചിന്തിക്കാനുള്ള പൊതുബോധം സമൂഹത്തിന് നഷ്ടപ്പെട്ടുപോയെന്ന് ഗായകന്‍ പന്തളം ബാലന്‍. നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സദസില്‍ സംസാരിക്കുകയായിരുന്നു പന്തളം ബാലന്‍. നന്ദഗോവിന്ദം ഭജന്‍സിനെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

''കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ നിറം കറുപ്പല്ലേ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അതിനെ അംഗീകരിച്ചാല്‍ മതി. എന്റെ കറുപ്പും വെളുപ്പും, എന്റെ ജാതിയും മതവും ഒന്നും നിങ്ങള്‍ ചിന്തിക്കണ്ട. മനുഷ്യനായിട്ട് കാണാന്‍ ശ്രമിക്കണം. അത്തരത്തില്‍ വരുമ്പോള്‍ മാത്രമേ നാട്ടില്‍ മാറ്റങ്ങളുണ്ടാവുകയുള്ളൂ'' പന്തളം ബാലന്‍ പറയുന്നു.

''നന്ദഗോവിന്ദം ഭജന്‍സ് എന്നതിനെ നമ്മളാരും ഏറ്റെടുത്തതല്ല. അവരെ വാനോളം വളര്‍ത്തി. കഴിഞ്ഞ സീസണില്‍ എനിക്ക് നാല് ഗാനമേളയേ ഉണ്ടായിരുന്നുള്ളൂ. ഭജനക്കാരന്‍ അല്ലല്ലോ പന്തളം ബാലന്‍. കാലഘട്ടത്തിന്റെ മാറ്റം ആയതിനാല്‍ നമ്മള്‍ സൗകര്യമായി, സമാധാനമായി ഇരുന്നു. സെലക്ടീവായിട്ടുള്ള പരിപാടികളില്‍ മാത്രമേ പാടുന്നുള്ളൂ''.

''പക്ഷെ ഒരു അമ്പലത്തിലെ പരിപാടിയില്‍ പോയി പള്ളിയിലെ പാട്ട് പാടിയെന്ന് വന്നതോടെ ഒറ്റ നിമിഷം കൊണ്ട് അത് നേരെ തിരിഞ്ഞു. നന്ദഗോവിന്ദം ഭജന്‍ എന്നത് കുന്തിരിക്കം ഭജന്‍ ആയി. രണ്ട് ദിവസമായി കേരളം മൊത്തം ചര്‍ച്ച ചെയ്യുകയാണ്. നമ്മുടെ നാട് എങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. വളരെ ഗൗരവ്വമായി പ്രതികരിക്കാത്ത ഒരു ജനവിഭാഗം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ട്'' എന്നും അദ്ദേഹം പറയുന്നു.

''15 ദിവസമായി നിതിന്റെ മരണം കഴിഞ്ഞിട്ട്. കുറ്റാരോപിതരായവരെയൊന്നും നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ നമുക്ക് സാധിച്ചില്ലെന്ന് പറയുമ്പോള്‍ വളരെ വിഷമമുണ്ട്. പ്രത്യേക പ്രിവിലേജ് ഇല്ലാത്തവരാണ് ദളിതരെന്നതിന്റെ കാര്യഗൗരവ്വം മനസിലാക്കണം. മനുഷ്യരെല്ലാം തുല്യരാണെന്നും ഹിന്ദു ഇസ്ലാം ക്രൈസ്തവനും സിഖും ദളിതനുമെല്ലാം മനുഷ്യരാണെന്ന് ചിന്തിക്കാനുള്ള പൊതുബോധം സമൂഹത്തിന് ഇല്ലാതായിരിക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.

Pandalam Balan on Nandagovindam Bhajans' previlage. He calls out the silence in Nithin Raj's demise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

പേരാമ്പ്രയിൽ യുവതിക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജിൽ

SCROLL FOR NEXT