നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി 2001ൽ ഡൽഹിയിലെത്തിയപ്പോൾ കടുത്ത സാംസ്കാരിക ആഘാതമാണ് താൻ നേരിട്ടതെന്ന് നടൻ പങ്കജ് ത്രിപാഠി. യുവ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹിന്ദി മീഡിയത്തിൽ പഠിച്ചു വളർന്ന തനിക്ക് ഡൽഹിയിലെത്തിയപ്പോൾ ഭാഷ വലിയൊരു തടസമായിരുന്നു.
ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതു കൊണ്ട് മാത്രം ആളുകൾ തന്നെ താഴ്ത്തിക്കെട്ടുകയും അറിവില്ലാത്തവനായി കാണുകയും ചെയ്തു. എന്നാൽ ഭാഷയും ഒരാളുടെ കഴിവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പങ്കജ് ത്രിപാഠി ഓർമിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ പലരെയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുമെങ്കിലും താൻ അതിനൊന്നിനും വഴങ്ങിക്കൊടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതു കൊണ്ട് മാത്രം ആളുകൾ എന്നെ വളരെ വേഗത്തിൽ വിലയിരുത്തിയിരുന്നു. ഇംഗ്ലീഷ് വശമില്ലാത്തതു കൊണ്ട് ഞാൻ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ളവനാണെന്നും എനിക്ക് അറിവില്ലെന്നും അവർ കരുതി. ഒരാളുടെ ഭാഷാ നൈപുണ്യത്തെ അടിസ്ഥാനമാക്കി അവരുടെ കഴിവിനെ അളക്കുന്ന പ്രവണതയാണ് അന്ന് കണ്ടത്.
എനിക്ക് ഒരിക്കലും ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിരുന്നില്ല. അത് ആ വർഷങ്ങളെ അതിജീവിക്കാൻ എന്നെ സഹായിച്ചു. എന്നാൽ യാഥാർഥ്യത്തിൽ, ഭാഷയും ഒരാളുടെ കഴിവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് അന്ന് ബോധ്യമായിട്ടുണ്ട്".- പങ്കജ് പറഞ്ഞു.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾ പലരെയും അപകർഷതാ ബോധത്തിലേക്ക് തള്ളിവിടുമെങ്കിലും, ആ കെണിയിൽ വീഴാതെ സ്വന്തം ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയതാണ് തന്നെ വിജയിപ്പിച്ചതെന്ന് പങ്കജ് പറഞ്ഞു. 2012ൽ പുറത്തിറങ്ങിയ 'ഗാങ്സ് ഓഫ് വസിപൂർ' ആണ് പങ്കജ് ത്രിപാഠിയുടെ കരിയറിലെ വഴിത്തിരിവായത്.
മുംബൈയിലെ കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്ത് കുടുംബത്തിന്റെ ഏക ആശ്രയം അദ്ദേഹത്തിന്റെ ഭാര്യ മൃദുലയായിരുന്നു. ഒരു കൈയ്ക്ക് പരിക്കേറ്റാൽ മറുകൈ കൊണ്ട് ജോലി ചെയ്യുന്നതുപോലെ സ്വാഭാവികമായാണ് അന്ന് ഞങ്ങൾ ആ സാഹചര്യം നേരിട്ടതെന്ന് മൃദുല നേരത്തെ ദ് ബെറ്റർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates