Parvathy Thiruvothu, Hrithik Roshan ഇന്‍സ്റ്റഗ്രാം
Entertainment

ഹൃത്വിക്കിന്റെ നിര്‍മാണം, നായികയായി പാര്‍വതി തിരുവോത്ത്; 'കൊടുങ്കാറ്റ്' അഴിച്ചുവിടാന്‍ ആമസോണ്‍ പ്രൈം

പാര്‍വതിയുടെ ആദ്യ വെബ് സീരീസായിരിക്കും സ്‌റ്റോം

അബിന്‍ പൊന്നപ്പന്‍

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന 'സ്‌റ്റോം' എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്.

മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് എഴുതിയിരിക്കുന്നത്. പാര്‍വതിയ്‌ക്കൊപ്പം അലയ എഫ്, ശ്രിഷ്ടി ശ്രീവാത്സവ, സബ അസാദ്, റമ ശര്‍മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ത്രില്ലറായാണ് സീരീസ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. ഫയര്‍ ഇന്‍ ദി മൗണ്ടെയ്ന്‍സ്, ടബ്ബര്‍ എന്നീ സീരീസുകളൊരുക്കിയ സംവിധായകനാണ് അജിത്പാല്‍ സിങ്.

ബോളിവുഡില്‍ നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് പാര്‍വതി തിരുവോത്ത്. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. പിന്നീട് പങ്കജ് ത്രിപാഠിയ്‌ക്കൊപ്പം കഠക് സിങിലും അഭിനയിച്ചു. പാര്‍വതിയുടെ ആദ്യ വെബ് സീരീസായിരിക്കും സ്‌റ്റോം.

അതേസമയം ഉള്ളൊഴുക്ക്, തങ്കലാന്‍, ഹെര്‍ എന്നിവയാണ് പാര്‍വതിയുടേതായി പോയ വര്‍ഷം സ്‌ക്രീനിലെത്തിയ സിനിമകള്‍. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള സിനിമകള്‍. പാര്‍വതിയും ഹൃത്വിക്ക് റോഷനും കൈ കോര്‍ക്കുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്.

Parvathy Thiruvothu to star in a Prime Video web series produced by Hrithik Roshan. It will hit the screens next year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT