Parvathy Thiruvothu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

അർജന്റീന ജഴ്സിയിൽ പാർവതിയും ബ്രസീൽ ജഴ്സിയിൽ റഹിബും മനോജിന്റെ പാട്ടിന് സ്റ്റെപ്പ് വയ്ക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫിഫ ലോകകപ്പ് ഫുട്ബോളിനായി പാട്ടുപാടി വൈറലായ മനോജ് കുമാറിന്റെ പാട്ടിന് കിടിലൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ഭീഗരൻ എന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി ഡാൻസുമായി എത്തിയത്. അർജന്റീന ജഴ്സിയിൽ പാർവതിയും ബ്രസീൽ ജഴ്സിയിൽ റഹിബും മനോജിന്റെ പാട്ടിന് സ്റ്റെപ്പ് വയ്ക്കുകയാണ്.

‘ഈ വിഡിയോ നമ്മൾ ചെയ്യുന്നത് എന്‍റർടെയ്ൻമെന്റ് ഉദ്ദേശത്തിനാണ്. ആരു ജയിച്ചാലും തോറ്റാലും നമ്മക്ക് ഒരു തേങ്ങയുമില്ല, നമ്മളെ എയറിലിടരുത്, ബഹിരാകാശത്തേക്ക് അയയ്ക്കരുത്’ എന്ന ആമുഖത്തോടെയാണ് ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പാർവതിക്ക് ചുറ്റും ബ്രസീൽ ജഴ്സിയിൽ മനോജ് ഹിറ്റാക്കിയ ‘അർജന്റീന അർജന്റീന’ എന്ന പാട്ടിനാണ് സ്റ്റെപ്പ് വയ്ക്കുന്നത്. തൊട്ടുപിന്നാലെ മനോജിന്റെ ബ്രസീല് ബ്രസീല് പാട്ടിന് നാഗകന്യക സ്റ്റെപ്പുൾപ്പെടെ ഡാൻസുമായി പാർവതിയുമെത്തുന്നുണ്ട്. രസകരമായ കമന്റുകളാണ് ഇവരുെട റീലിന് ലഭിക്കുന്നത്.

ഡാൻസ് സ്റ്റെപ്പിന് ട്യൂട്ടോറിയൽ വേണമെന്നും ഈ നൃത്തം ചെയ്യുന്ന കുട്ടിയെ കാണാൻ പാർവതിയേപ്പോലെ ഉണ്ടെന്നും എനിക്ക് വോട്ടു ചെയ്യണമെന്നും ഒരു മുട്ട പഫ്സ് വാങ്ങി നൽകാമെന്ന് ഭീഗരനും കമന്റു ചെയ്തിട്ടുണ്ട്. അതേസമയം 'ഐ നോബഡി'യാണ് പാർവതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് ആണ് ഐ നോബഡിയിൽ നായകനായെത്തുന്നത്.

Parvathy Thiruvothu's FIFA World Cup fun video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

വെറും 62 ഇന്നിങ്‌സ്; ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്

'തൊണ്ടയ്ക്ക് ഭാരമുള്ളതു പോലെ, സഹിക്കാൻ പറ്റാത്ത വേദന'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോനു നി​ഗം

SCROLL FOR NEXT