ഉമാ ദാസ്​ഗുപ്ത 
Entertainment

'പഥേർ പാഞ്ചാലി'യിലെ ദുർ​ഗ; നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു

പഥേര്‍ പാഞ്ചാലിക്ക് ശേഷം മറ്റൊരു ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 84 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

പഥേര്‍ പാഞ്ചാലിയില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. 14ാം വയസിലൂടെ പാഥേര്‍ പഞ്ചാലിയിലൂടെയാണ് ഉമ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണില്‍ പതിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.

സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതിനുശേഷം മറ്റൊരു ചിത്രത്തിലും അവര്‍ അഭിനയിച്ചിട്ടില്ല. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. ഇന്നും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ ഈ സിനിമയും ദുര്‍ഗ എന്ന കഥാപാത്രവും സജീവമാണ്. അധ്യാപികയായി ജോലി നോക്കുകയായിരുന്നു ഉമാ ദാസ്ഗുപ്ത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചേക്കും; പ്രതിദിന ബാധ്യത 12 കോടിയിലധികം

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !