Patriot ഫെയ്സ്ബുക്ക്
Entertainment

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

എന്നാൽ ആ​ദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണന്റെ സംവിധാനം, വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാൽ- മമ്മൂട്ടി കോമ്പോ ഇതൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രധാന യുഎസ്പി. എന്നാൽ ആ​ദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ഇൻഡസ്ട്രി ട്രാക്കര്‍മാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ആകെ 9.80 കോടിയാണ് ചിത്രം നേടിയത്. വേൾഡ് വൈഡായി 29.37 കോടി കളക്ട് ചെയ്തു.

കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം എട്ട് കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് പേട്രിയറ്റ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന ഒടിയനെ മറികടന്നാണ് ഈ നേട്ടം. 7.25 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഓപ്പണിങ്.

അതേസമയം കേരളത്തില്‍ ഒരു മലയാള ചിത്രത്തിനുള്ള റെക്കോര്‍ഡ് ഓപ്പണിങ് എംപുരാന്‍റെ പേരിലാണ്. 14.07 കോടി ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കേരള കളക്ഷന്‍. അതേസമയം വാരാന്ത്യമായതു കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്ന് തന്നെയാണ് വിലയിരുത്തൽ. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Mammootty, Mohanlal starrer Patriot day 1 Box Office Collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്