പേളിയും ശ്രീനിഷും മകൾ നിലയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'‌ബേബി നമ്പർ 2-വിനെ കാത്തിരിക്കുന്നു'; മൂന്നു മാസം ​ഗർഭിണിയെന്ന് പേളി മാണി; സന്തോഷവാർത്തയുമായി താരദമ്പതികൾ

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ബി​ഗ് ബോസിൽ മൊട്ടിട്ട പ്രണയം. റിയാലിറ്റി ഷോ അഞ്ച് സീസൺ പിന്നിടുമ്പോൾ അതിനേക്കാൾ ശക്തമായ മുന്നേറുകയാണ് പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും മനോഹര ജീവിതം. ഇപ്പോൾ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കുടുംബ ചിത്രത്തിനൊപ്പമായിരുന്നു സന്തോഷവാർത്ത പങ്കുവച്ചത്. 

മൂന്നു മാസം ​ഗർഭിണിയാണ് എന്നാണ് പേളി മാണി വ്യക്തമാക്കിയത്. 'ലെ നില; അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ. മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം.'- പേളി കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. ഷംന കാസിം മുക്ത, സ്നേഹ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ദീപ്തി വിധുപ്രദാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയ നിരവധി പേർ ആശംസകൾ അറിയിച്ചു. 2019 നാണ് പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. തുടർന്ന് 2021 മാര്‍ച്ച് 20 ന് ആദ്യത്തെ കുഞ്ഞ് പിറന്നു. നില എന്നു പേരു നൽകിയ ദമ്പതികളുടെ മകൾ സോഷ്യൽ മീഡിയയിൽ താരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT