Shwetha Menon, Ramesh Pisharody 
Entertainment

'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും, 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ'; ശ്വേത-പിഷാരടി ഫോണ്‍ സംഭാഷണം പുറത്ത്

മീറ്റിങ്ങില്‍ അപമാനിച്ചതിന് തെളിവുണ്ടെന്ന് ശ്വേത മേനോന്‍. സ്ത്രീകള്‍ വന്നപ്പോല്‍ സംഘടന കുളമായെന്ന പ്രതീതി ഉണ്ടായെന്ന് രമേഷ് പിഷാരടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താരസംഘടനയായ അമ്മയിലെ പ്രതിസന്ധി ദിനംപ്രതി സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ച ശ്വേത മേനോന്‍ ഇതുവരേയും ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഡ്‌ഹോക് കമ്മിറ്റിയുടേയും അമ്മയിലെ ദൈനംദിന കാര്യങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഭിന്നത രൂഷമായിക്കൊണ്ടിരിക്കെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ശ്വേത മേനോന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനറായ രമേഷ് പിഷാരടിയുമായുള്ള ശ്വേത മേനോന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്.

''എന്തിനാണ് കുറ്റാരോപിതരായ കുറച്ചാളുകള്‍ മാത്രം ഒച്ചയും ബഹളവുമുണ്ടാക്കിയത്? കൊല്ലം തുളസി അങ്കിള്‍ നമുക്ക് വേണ്ടി സംസാരിച്ചപ്പോള്‍ അങ്കിളിന്റെ കയ്യില്‍ നിന്നും സിദ്ധീഖ് എന്തിനാണ് മൈക്ക് വലിച്ചത്. അനൂപ് ചന്ദ്രന്‍ എന്തിനാണ് അടിക്കാന്‍ പോയത്? എന്തിനാണ് മല്ലിക സുകുമാരന്‍ ആന്റിയുടെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങിയത്?'' എന്നാണ് പുറത്ത് വന്ന ഓഡിയോയില്‍ ശ്വേത മേനോന്‍ ചോദിക്കുന്നത്.

ആ നടന്നത് തെറ്റാണ്. എന്തുകൊണ്ട് ഇതുപോലെ നടന്നുവെന്ന് നമ്മള്‍ ചോദിക്കുന്നത് പോലെ തന്നെ പതിനഞ്ച് ചോദ്യങ്ങള്‍ കഴിഞ്ഞ കമ്മിറ്റിയെക്കുറിച്ച് അവരും ചോദിക്കുന്നുണ്ട് എന്ന് രമേഷ് പിഷാരടി മറുപടി നല്‍കുന്നുണ്ട്. അതേസമയം, ബാബുരാജേട്ടന്റെ കണക്കില്‍ ഒരുപാട് കുറ്റങ്ങളുണ്ട്. എന്തുകൊണ്ടാണ് ഫോറന്‍സിക് ഇന്റേണല്‍ ഓഡിറ്റിങ് നടത്താന്‍ ആരും സമ്മതിക്കാത്തത്? എന്നാണ് ശ്വേത മേനോന്‍ തിരിച്ചു ചോദിച്ചത്.

ജനറല്‍ ബോഡി യോഗത്തില്‍ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്‌റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. ബാബുരാജ് തുടക്കത്തില്‍ തന്നെ ബഹളമുണ്ടാക്കി. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറിയെന്നും ശ്വേത പറയുന്നു. ഒമ്പതു പേരാണ് തനിക്കെതിരെ മീറ്റിങ്ങില്‍ നിന്നത്. മറ്റാരും ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ തലപ്പത്ത് വന്നപ്പോള്‍ സംഘടന കുളമായി എന്ന പ്രതീതി ഉണ്ടായി എന്ന് പിഷാരടി ശ്വേതയോട് പറഞ്ഞു.

ഇനിയും ഒരവസരം തരാന്‍ സാധിക്കില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും പിഷാരടി ശ്വേതയോട് പറയുന്നുണ്ട്. 'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും. നിങ്ങള്‍ 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ. ആ കണക്ക് ശരിയാകുമല്ലോ. അത് ഞാന്‍ നാട്ടുകാരോട് പറഞ്ഞാല്‍ പോരേ. അന്ന് പറയുന്ന ദിവസം നിങ്ങള്‍ക്കുകൂടെ വരണമെങ്കില്‍ നിങ്ങളും വരൂ. അതിനെന്താണ് കുഴപ്പം? നിങ്ങളിപ്പോള്‍ രാജിവെച്ച് പേപ്പര്‍ കൊടുത്തില്ലെങ്കിലും പൊതുമാധ്യമങ്ങളിലുള്‍പ്പെടെ രാജിവെച്ചുവെന്ന് പറഞ്ഞ് പോയ ഒരാളാണ്.' എന്നും പിഷാരടി ശ്വേതയോട് പറയുന്നു.

കണക്ക് കൊടുത്തില്ല എന്ന വിഷയത്തില്‍ രാജിവെച്ചിട്ട് ആ കണക്ക് ഞങ്ങള്‍ തന്നെ നോക്കണം എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ പ്രൂവ് ചെയ്താലും നാട്ടുകാര് സമ്മതിക്കില്ലെന്നും പിഷാരടി പറയുന്നു. ദിലീപിനെ കോടതി വെറുതെവിട്ടു. എന്നിട്ട് നാട്ടുകാര് സമ്മതിക്കുന്നുണ്ടോ? നിങ്ങളിനി വന്ന് കണക്ക് ശരിയാക്കിയാലും കളളക്കണക്ക് ഉണ്ടാക്കി ശരിയാക്കിയെന്നേ പറയൂവെന്നാണ് പിഷാരടി പറയുന്നത്.

അഡ്‌ഹോക് കമ്മിറ്റി ചേരുമ്പോള്‍ കണക്കുകള്‍ കൃത്യമായി അവിടെ അവതരിപ്പിച്ചാല്‍ മതിയെന്ന് പിഷാരടി പറയുമ്പോള്‍ കമ്മിറ്റിയിലെ പലരേയും തനിക്ക് വിശ്വാസമില്ലെന്നാണ് ശ്വേത പറയുന്നത്. അതേസമയം ടിനി ടോമും അന്‍സിബയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും പിഷാരടി ഓഡിയോയില്‍ സമ്മതിക്കുന്നുണ്ട്. താന്‍ പറഞ്ഞത് പ്രകാരം പ്രശ്‌നം അവസാനിപ്പിക്കാന്‍ അന്‍സിബ ഒരുക്കമായിരുന്നു. എന്നാല്‍ ഇനി മേലാല്‍ ടിനിക്കെതിരെ ഒന്നും പറയില്ലെന്ന് എഴുതിത്തരണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചതോടെയാണ് പരിഹാരശ്രമം പാളിയതെന്നും പിഷാരടി പറയുന്നുണ്ട്.

അമ്മയിലെ തര്‍ക്കങ്ങള്‍ കൂടുതള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇതിനിടെ നാളെ അമ്മയിലെ ഒരു വിഭാഗം നടിമാര്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അന്‍സിബ, മാല പാര്‍വതി, ഉഷ ഹസീന, മായ വിശ്വനാഥ് തുടങ്ങിയവരാണ് നാളെ രാവിലെ 10.30ന് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

Amid the chaos at AMMA, phone call between Shwetha Menon and Ramesh Pisharody gets leaked.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ബാലഗോപാല്‍ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാന്‍ പാടില്ല, അര്‍ഹമായ ആദരവ് നല്‍കണം'

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്