മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് വന്‍ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സ്‌പെന്‍ഡ് ചെയ്യാന്‍ നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് എയര്‍ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റെഡിയിലെടുത്ത വാഹനവും എയര്‍ഗണ്ണും പൊലീസ് കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് അശ്വന്ത് കോക്ക് ഓടിച്ച വാഹനം രണ്ട് കാറുകളിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അശ്വന്ത് കോക്കിന്റെ വാഹനം തടയുകയും യൂട്യൂബറെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ട കാറിലും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച വാഹനത്തിലുമടക്കം അശ്വന്ത് കോക്കിന്റെ വാഹനം ഇടിച്ചിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അശ്വന്ത് കോക്കിനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുന്നതിന്റേയും പൊലീസിന് കൈമാറുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങവെ മദ്യപിച്ചിരുന്നുവോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ദാറ്റ്‌സ് കേരളാ പൊലീസ് എന്ന അശ്വന്ത് കോക്കിന്റെ മറുപടിയും വൈറലായിരുന്നു. അതേസമയം, അറസ്റ്റിലായ അശ്വന്ത് കോക്കിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
സിനിമാ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് ശ്രദ്ധേയനാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. വിവാദങ്ങളും എന്നും അശ്വന്ത് കോക്കിന് പിന്നാലെയുണ്ടായിരുന്നു. സിനിമ റിവ്യുകളിലെ അശ്വന്ത് കോക്കിന്റെ പ്രയോഗങ്ങളും ഭാഷയുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates