കൂലി (Coolie) ഫെയ്സ്ബുക്ക്
Entertainment

'തമിഴിന്റെ അത്ര വൈബ് ഇല്ല'; 'കൂലി പവർഹൗസ്' തെലുങ്ക് പതിപ്പിന് വിമർശനം

തെലുങ്ക് പതിപ്പിലെ വരികളാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ താരം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ പുതിയ ​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ 'പവര്‍ഹൗസ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകരിലേക്കെത്തിയത്. ലോകേഷിന്റെ പതിവ് 'ചോരക്കളി'യാകും കൂലിയിലും ഉണ്ടാകുക എന്ന സൂചനയും ഈ ഗാനം നല്‍കുന്നുണ്ട്.

രജനികാന്തിന്റെ മാസ് അപ്പീലിനെ ഇരട്ടിയാക്കുന്ന തരത്തിലാണ് അനിരുദ്ധ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അറിവാണ് വരികളെഴുതിയത്. അനിരുദ്ധും അറിവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഗാനം കണ്ടത്.

ചിത്രത്തിന്റെ വിഡിയോ പതിപ്പ് തിയറ്ററുകളിൽ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകരും ആരാധകരുമിപ്പോൾ. എന്നാലിപ്പോൾ പവർഹൗസിന്റെ തെലുങ്ക് പതിപ്പ് അത്ര പോര എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

തെലുങ്ക് പതിപ്പിലെ വരികളാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. പവർഹൗസിന്റെ തമിഴ് വരികളോട് തെലുങ്ക് വരികൾ യോജിക്കുന്നില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതോടൊപ്പം തമിഴിന്റെ അത്ര വൈബ് തെലുങ്കിന് പോര എന്നും ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിട്ടുണ്ട്.

തെലുങ്കിലുള്ളത് നീക്കം ചെയ്തിട്ട് തമിഴ് പതിപ്പ് തന്നെ സിനിമയിൽ ചേർക്കണമെന്നാണ് ഒരു വിഭാ​ഗം ആവശ്യപ്പെട്ടിരിക്കുന്നത്. 'തെലുങ്ക് വെർഷന് തീരെ പവർ ഇല്ല', 'ദയ്വ് ചെയ്ത് തിയറ്ററിൽ തെലുങ്ക് പാട്ട് വയ്ക്കരുത്', 'പവർഹൗസ് ഇഷ്ടമായി പക്ഷേ തെലുങ്കിലെ പവർഹൗസ് വേണ്ട' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

ഇതിന് മുൻപ് കൂലിയുടെ ഹിന്ദി പതിപ്പിന്റെ ടൈറ്റിലിനെതിരെയും വിമർശനമുയർന്നിരുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കൂടിയതോടെ ഹിന്ദിയിലും ചിത്രത്തിന്റെ പേര് കൂലി എന്ന് തന്നെ അണിയറപ്രവർത്തകർ ആക്കിയിരുന്നു.

എന്നാൽ ഇതാദ്യമായല്ല തമിഴ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത്. മാസ്റ്റർ, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. ഓ​ഗസ്റ്റ് 14നാണ് കൂലി തിയറ്ററുകളിലെത്തുക. രജനികാന്തിന് പുറമേ, നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Superstar Rajinikanth upcoming movie Coolie new song Powerhouse Lyric Video faces negative comments in telugu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT