Spirit ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതിപ്പോ അനിമലിന്റേതു പോലെ തന്നെയുണ്ടല്ലോ ?'; പ്രഭാസിന്റെ 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വിമർശനം

പ്രഭാസിന്റെ ഒരു കൈയിൽ മദ്യക്കുപ്പിയുമുണ്ട്. പ്രഭാസിന് സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന തൃപ്തി ദിമ്രിയെയും പോസ്റ്ററിൽ കാണാം.

സമകാലിക മലയാളം ഡെസ്ക്

പ്രഭാസിന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ സ്പിരിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദേഹത്താകെ പരിക്കുകളും മുറിവിൽ വെച്ചുകെട്ടലുകളുമായാണ് പ്രഭാസിനെ കാണാനാവുക.

പ്രഭാസിന്റെ ഒരു കൈയിൽ മദ്യക്കുപ്പിയുമുണ്ട്. പ്രഭാസിന് സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന തൃപ്തി ദിമ്രിയെയും പോസ്റ്ററിൽ കാണാം. നീട്ടി വളർത്തിയ മുടിയും താടിയുമുള്ള ലുക്കിലാണ് പ്രഭാസ്. സന്ദീപിന്റെ തന്നെ അനിമൽ എന്ന സിനിമയിലെ രൺബീറിനെ ഓർമിപ്പിക്കുന്നതാണ് ഈ ലുക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റിലെത്തുന്നത് എന്നാണ് വിവരം. ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടന്‍ നടത്തുന്നു എന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. വിവേക് ഒബ്റോയ്, പ്രകാശ് രാജ് എന്നിവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

2027 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. സന്ദീപ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും എഡിറ്റിങ് നിർവഹിക്കുന്നതും.

Cinema News: Prabhas starrer Spirit movie first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT