Pranav Mohanlal and Vismaya Mohanlal  
Entertainment

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്

വിസ്മയയെ അഭിമാനത്തോടെ നോക്കി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ തുടക്കത്തിന് സാധിച്ചിട്ടുണ്ട്. ഇന്നലെ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാന്‍ വിസ്മയയുമെത്തിയിരുന്നു. വിസ്മയയ്‌ക്കൊപ്പം സഹോദരനായ നടന്‍ പ്രണവ് മോഹന്‍ലാലുമുണ്ടായിരുന്നു. സഹോദരിയുടെ കൈ പിടിച്ച് തിയേറ്ററിലേക്ക് വരുന്ന പ്രണവിന്റെ വിഡിയോ വൈറലായിരുന്നു.

ഇപ്പോഴിതാ തുടക്കം കണ്ട് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന വിസ്മയയുടെ വിഡിയോയും വൈറലാവുകയാണ്. ഈ വിഡിയോയില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയതത്രയും പിന്നില്‍ നിന്നിരുന്ന പ്രണവിലേക്കാണ്. സഹോദരിയുടെ വിജയത്തില്‍ അഭിമാനിക്കുന്ന, മാധ്യമങ്ങളോട് അവള്‍ സംസാരിക്കുന്നത് നോക്കി നില്‍ക്കുന്ന ചേട്ടനെയാണ് പ്രണവില്‍ സോഷ്യല്‍ മീഡിയ കാണുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുമായി തനിക്ക് ചുറ്റും കൂടിയപ്പോള്‍, പെട്ടെന്നൊന്ന് പതറിപ്പോയ വിസ്മയ പിന്നില്‍ നിന്നിരുന്ന പ്രണവിനെ നോക്കുന്നതും നോട്ടം കൊണ്ടും തലയാട്ടല്‍ കൊണ്ടും കൂടെയുണ്ടെന്ന് പറയുന്ന പ്രണവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. നേരത്തെ ചിത്രം കണ്ടിറങ്ങയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് പ്രണവ് നല്‍കിയ മറുപടിയും വൈറലായിരുന്നു. രണ്ട് വാക്ക് പറയാന്‍ പറഞ്ഞ യൂട്യൂബര്‍ക്ക് പ്രണവ് നല്‍കിയ മറുപടി വെരി ഹാപ്പി എന്ന് മാത്രമായിരുന്നു.

സഹോദരിയുടെ സിനിമ കാണാനെത്തിയ പ്രണവിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സ്വന്തം സിനിമയുടെ പ്രൊമോഷനും റിലീസിനുമൊന്നും വരാത്തയാള്‍ അനിയത്തിയ്ക്ക് വേണ്ടി വന്നുവെന്നത് അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിലും പ്രണവ് എത്തിയിരുന്നു.

അതേസമയം മകളുടെ തുടക്കം ഗംഭീരമാക്കിയ പ്രേക്ഷകര്‍ക്ക് മോഹന്‍ലാലും നന്ദി പറഞ്ഞു. മകള്‍ക്ക് ലഭിക്കുന്ന ഈ സ്‌നേഹം അനുഗ്രഹമായി കാണുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്‌ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

Pranav Mohanlal becomes a silent guardian of Vismaya Mohanlal. Video of the siblings from Thudakkam release day goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ

'ആപ്പില്‍ കാണിച്ച തുകയ്ക്ക് ഓട്ടത്തിന് വരില്ല'; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ചൂഷണം, അനുഭവം പങ്കുവച്ച് അഷ്ടമൂര്‍ത്തി

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍