ഡീയസ് ഈറേ ഇൻസ്റ്റ​ഗ്രാം
Entertainment

'ഡീയസ് ഈറേ' പ്രണവിന്റെ ഹൊറർ ചിത്രം, ടൈറ്റിൽ‌ പ്രഖ്യാപിച്ചു

ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലും ഭ്രമയു​ഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഡീയസ് ഈറേ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മരിച്ചവര്‍ക്കു വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഹൊറർ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഭൂതകാലം, ഭ്രമയു​ഗം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത്.

ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സിനിമയുടെ സംഗീതം സംവിധാനം ഒരുക്കുന്നത്. പ്രണവ് അഭിനയിക്കുന്ന ആദ്യ ഹൊറര്‍ ചിത്രവും ആണ് ഇത്. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാർച്ച് 24 നാണ് പ്രണവിനെ നായകനാക്കി സിനിമ ഒരുക്കുന്ന വിവരം സംവിധായകന്‍ പ്രഖ്യാപിച്ചത്.

വർഷങ്ങൾക്കു ശേഷം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. മോഹൻലാൽ ചിത്രം എംപുരാനിൽ കാമിയോ റോളിലും പ്രണവ് എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത