Norah Fatehi, Prarthana Indrajith 
Entertainment

'എന്റെയുള്ളിലെ നോറ ഫത്തേഹി'; ബിന്ദാസിന് ചുവടുവച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; കമന്റിലെത്തി നോറയും!

പ്രാര്‍ത്ഥനയുടെ ചുവടുകള്‍ക്കും എനര്‍ജിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

രജനികാന്ത് ചിത്രം ജയിലര്‍ 2 ബോക്‌സ് ഓഫീസില്‍ തീര്‍ത്ത ഓളം ഇപ്പോഴും അടങ്ങിയിട്ടില്ല. ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായിരുന്നു. ജയിലര്‍ 2വില്‍ ബോളിവുഡ് താരം നോറ ഫത്തേഹി നൃത്തം ചെയ്ത ബിന്ദാസ് ഗാനവും വന്‍ ഹിറ്റായി മാറിയിരുന്നു. പാട്ടിലെ നോറയുടെ പ്രകടനവും കയ്യടി നേടി. സോഷ്യല്‍ മീഡിയ റീലുകള്‍ ഭരിക്കുകയാണ് ബിന്ദാസും നോറയുടെ ചുവടുകളും.

ഇതിനിടെ ബിന്ദാസ് ഗാനത്തിന് ചുവടുവച്ച് കയ്യടി നേടുകയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. 'എന്റെയുള്ളിലെ നോറ ഫത്തേഹി' എന്ന അടിക്കുറിപ്പോടെയാണ് പ്രാര്‍ത്ഥന ഡാന്‍സ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ വിഡിയോ വൈറലായി മാറുകയും ചെയ്തു. പ്രാര്‍ത്ഥനയുടെ ചുവടുകള്‍ക്കും എനര്‍ജിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

പ്രാര്‍ത്ഥനയുടെ ഡാന്‍സിന് കയ്യടിച്ചെത്തിയവരില്‍ നോറ ഫത്തേഹിയുമുണ്ട്. അന്ന ബെന്‍, എസ്തര്‍ അനില്‍ തുടങ്ങി നിരവധി താരങ്ങള്‍ കമന്റിലൂടെ പ്രാര്‍ത്ഥനയെ അഭിനന്ദിക്കുന്നുണ്ട്. പാട്ടിലെന്നത് പോലെ തന്നെ ഡാന്‍സിലും കയ്യടി നേടുകയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ട് പാടിയാണ് പ്രാര്‍ത്ഥന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഹെലന്‍, ഒ ബേബി തുടങ്ങിയ സിനിമകളിലും പാടി.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ തീം സോങ് പാടിയതും പ്രാര്‍ത്ഥനയായിരുന്നു. ഇതിന് പുറമെ സംഗീത വിഡിയോകളും ചെയ്തിട്ടുണ്ട് പ്രാര്‍ത്ഥന. അച്ഛന്‍ ഇന്ദ്രജിത്തിനേയും അമ്മ പൂര്‍ണിമയേയും പോലെ അഭിനയത്തിലേക്ക് ഒരുനാള്‍ പ്രാര്‍ത്ഥനയും സജീവമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

Prarthana Indrajith dances to bindass song from Jailer 2. Norah Fatehi comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

‘ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്’; നസ്ലെനെ പ്രശംസിച്ച് മാത്യുവും ചന്തുവും; ഏറ് ​ഗിരിഷ് എഡിയ്ക്കോ?

ജങ്ക് ഫുഡ് ശീലമാക്കല്ലേ; തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

'സിക്‌സില്‍' രോഹിതിനെ കാത്ത് 2 'യമണ്ടന്‍' ലോക റെക്കോര്‍ഡുകള്‍!

61 റണ്‍സിനിടെ ഇന്ത്യ 5 പാക് വിക്കറ്റുകള്‍ പിഴുതു, പക്ഷേ... 'ഹംസ' കണക്കുകൂട്ടൽ തെറ്റിച്ചു!