Preity Mukhundhan, Nivin Pauly ഇൻസ്റ്റ​ഗ്രാം‌
Entertainment

'നിവിൻ കണ്ണിലൂടെ ഇമോഷനുകൾ കൊണ്ടുവരും; അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടു നിൽക്കാൻ തന്നെ സൂപ്പർ ആണ്'

പിന്നെ നിവിന്‍ പോളി എന്ന പേര്- അതിനപ്പുറം ചിന്തിക്കേണ്ടി വന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

സർവ്വം നിവിൻ മയമാണിപ്പോൾ സോഷ്യൽ മീഡിയ. സർവ്വം മായയിലൂടെ നടന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് മലയാളികൾ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിയ ഷിബുവും പ്രീതി മുകുന്ദനുമായിരുന്നു നായികമാരായെത്തിയത്. സാദ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രീതി അവതരിപ്പിച്ചത്.

ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പമുള്ള പ്രീതിയുടെ ഡാന്‍സും പാട്ടുമൊക്കെ റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് നിവിന്‍ പോളി - അഖില്‍ സത്യന്‍ എന്നീ രണ്ട് പേരുകള്‍ മാത്രമാണെന്ന് പറയുകയാണ് പ്രീതി മുകുന്ദന്‍ ഇപ്പോൾ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"സര്‍വ്വം മായയിലേക്കുള്ള കോള്‍ വന്നപ്പോള്‍ തന്നെ എനിക്ക് കഥ കേള്‍ക്കണമെന്നോ നറേഷന്‍ കേള്‍ക്കണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് അഖില്‍ സത്യന്‍ എന്ന സംവിധായകന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. പിന്നെ നിവിന്‍ പോളി എന്ന പേര്- അതിനപ്പുറം ചിന്തിക്കേണ്ടി വന്നില്ല.

കാര്യമായൊന്നും തിരിച്ചു ചോദിച്ചില്ല, നിവിന്‍ പോളി- അഖില്‍ സത്യന്‍ എന്ന പേരില്‍ തന്നെ ഞാൻ ഓകെ പറഞ്ഞു. എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരൊക്കെ പറയും നിവിൻ ഞങ്ങളുടെ വീട്ടിലുള്ള ഒരാളിനെ പോലെയാണെന്ന്. നിവിന്‍ പോളി സാറിനെ കാണുമ്പോള്‍ വളരെ എഫേര്‍ട്ട് ലസ്സ് ആയിട്ടുള്ള ആളെ പോലെയാണ് തോന്നുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വളരെ മനോഹരമായി ഇമോഷനുകള്‍ കൊണ്ടുവരും.

നിവിന്‍ സര്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ തന്നെ സൂപ്പറായിരുന്നു. പിന്നെ സര്‍വ്വം മായയിലെ പാട്ട് രംഗം, ബൃന്ദ മാസ്റ്ററാണ് കൊറിയോഗ്രാഫി ചെയ്തത്. ഏഴ്- എട്ട് വര്‍ഷമായി മോഡലിങ് ചെയ്യുന്ന കാലത്തെ എനിക്ക് മാസ്റ്ററെ അറിയാം.

അതുകൊണ്ട് തന്നെ അത്രയേറെ അധികാരത്തോടെ തന്നെ എന്നെ പ്രശംസിക്കുകയും വഴക്കു പറയുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യും. പിന്നെ മൊത്തത്തിലുള്ള ക്രൂവും നല്ല സപ്പോര്‍ട്ടീവായിരുന്നു."- പ്രീതി മുകുന്ദന്‍ പറഞ്ഞു.

Cinema News: Actress Preity Mukhundhan talks about Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, ഓണപ്പൂക്കളത്തിന് പൂവസന്തവും സമ്മാനിച്ച് ഇടുക്കി; സേനാപതിയിൽ വിസ്മയമായി പൂപ്പാടം

ഓണം മഴയില്‍ മുങ്ങും?, ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസുകാർക്കെതിരെ നടപടി?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും