പ്രേമലു പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

ബജറ്റ് 12.5 കോടി, ഏഴ് ദിവസത്തില്‍ 26 കോടി; തെന്നിന്ത്യയില്‍ തരംഗമായി പ്രേമലു

കേരളത്തിൽ നിന്ന് മാത്രം 14 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ തിയറ്ററിൽ തരം​ഗമായി മാറുകയാണ് ​ഗിരീഷ് എഡി ചിത്രം പ്രേമലു. കേരളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ചിത്രം ഹിറ്റാണ്. ഏഴ് ദിവസം കൊണ്ട് ചിത്രം ആ​ഗോള തലത്തിൽ നിന്ന് 26 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 14 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. 12.5 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്.

ആദ്യ ദിനം തൊണ്ണൂറുലക്ഷമായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിനം ഇത് ഇരട്ടിയായി വർധിച്ചു. മൗത്ത്പി പബ്ലിസിറ്റി കൂടിയതോടെ ഹൗസ് ഫുള്ളായി മുന്നേറുകയാണ് ചിത്രം. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റൊമാന്റിക്‌ കോമഡി എന്റര്‍ടൈനറാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്