പ്രേമലു പോസ്റ്റര്‍ 
Entertainment

ഈ വർഷത്തെ ആദ്യ 50 കോടി: ബ്ലോക്ബസ്റ്റര്‍ ഹിറ്റായി പ്രേമലു

റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളവും കടന്ന് തെന്നിന്ത്യയാകെ പ്രേമലു പടരുകയാണ്. ബോക്സ് ഓഫിസിൽ വമ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് പ്രേമലു. റിലീസ് ചെയ്ത് 13ാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. സിനിമയുടെ ആ​ഗോള കളക്ഷനാണ് ഇത്.

കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റാണ് ചിത്രം. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കളക്‌ഷൻ 26 കോടിയായിരുന്നു. മലയാള സിനിമയിലെ റെക്കോർഡ് ആയിരുന്നു ഇത്. ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രമാണ് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ‘രോമാഞ്ച’ത്തിനു ശേഷം മലയാളത്തിലുണ്ടാകുന്ന മറ്റൊരു സർപ്രൈസ് ഹിറ്റാണ് പ്രേമലു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരി ഒൻപതിനു റിലീസ് ചെയ്ത പ്രേമലു സംവിധാനം ചെയ്തത് ​ഗിരീഷ് എഡിയാണ്. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് നെസ്ലിനും മമിതയുമാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചത്. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT